ഞാന് വിവാഹിതയാകുന്നു: കാവ്യ

By Staff

ഊഹാപോഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ആരാധകരുടെ കരള്‍ പിളര്‍ക്കുന്ന വാര്‍ത്ത കാവ്യാ മാധവന്‍ സ്ഥിരീകരിച്ചു. കാവ്യ വിവാഹിതയാകുന്നു. വരന്‍ കുവൈറ്റ്‌ നാഷണല്‍ ബാങ്കില്‍ ടെക്‌നിക്കല്‍ അഡ്വൈസറായി ജോലിചെയ്യുന്ന നിഷാല്‍ ചന്ദ്ര.

വിവാഹം നിശ്ചയിച്ചുവെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെന്നും 2009 മാര്‍ച്ചിനകം വിവാഹം നടക്കുമെന്നും കാവ്യ വ്യക്തമാക്കിക്കഴിഞ്ഞു. കായംകുളം സ്വദേശിയായ നിഷാലും കുടുംബവും കുവൈത്തില്‍ സ്ഥിര താമസമാണ്.

ഗാന്ധര്‍വ്വം, ഇലവങ്കോട്‌ ദേശം, കിഴക്കുണരും പക്ഷി എന്നീ ചിത്രങ്ങളില്‍ നിഷാല്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്‌. സിനിമയെക്കുറിച്ച്‌ അറിയാവുന്ന ഒരാളെത്തന്നെ വരനായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ്‌ കാവ്യ പറയുന്നത്‌.

വിവാഹം കഴിഞ്ഞാല്‍ സിനിമ ഉപേക്ഷിക്കുമോയെന്ന ചോദ്യത്തിന്‌ കാവ്യ വ്യക്തമായി മറുപടി നല്‍കിയില്ല. എന്റെ സമയമാകുമ്പോള്‍ ഞാന്‍ പോകുന്നു, ഇനി അഭിനയിക്കില്ലെന്നൊന്നും പറയാന്‍ എനിക്ക്‌ കഴിയില്ല. നല്ല നിലയില്‍ത്തന്നെ മടങ്ങണമെന്നുണ്ടായിരുന്നു- കാവ്യ വ്യക്തമാക്കി.

ജയറാം നായകനായി അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലാണ്‌ കാവ്യ ആദ്യമായി അഭിനയിച്ചത്‌. പിന്നീട്‌ മമ്മൂട്ടിച്ചിത്രമായ അഴകിയ രാവണനില്‍ നായികയുടെ ബാല്യകാലമവതരിപ്പിച്ചു. അതും കഴിഞ്ഞാണ്‌ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്‌.

മമ്മൂട്ടി ഒഴികെ മറ്റെല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി കാവ്യ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. പട്ടണത്തില്‍ ഭൂതമെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി കാവ്യയെയാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് വൈകുമെന്നതിനാല്‍ ഇതില്‍ കാവ്യ അഭിനയിക്കുമോയെന്ന കാര്യം സംശയമാണ്.

വിനീതിനൊപ്പം അഭിനയിച്ച ബനാറസ്‌ എന്ന ചിത്രമാണ്‌ കാവ്യയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കരാര്‍ ഒപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നാണ്‌ കാവ്യ പറയുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍








മാടമ്പിയിലെ ചിത്രങ്ങള്‍
കാവ്യയുടെ ഗ്ലാമര്‍ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X