»   » മിത്ര കുര്യനും പ്രണയസാഫല്യത്തിലേയ്ക്ക് ?

മിത്ര കുര്യനും പ്രണയസാഫല്യത്തിലേയ്ക്ക് ?

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്രലോകത്ത് കല്യാണക്കാലമാണിപ്പോള്‍ അടുത്തിടെയാണ് നടി മീര നന്ദന്‍ താന്‍ ഉടന്‍ വിവാഹിതയാകുമെന്ന് പ്രഖ്യാപിച്ചത്. റിമ കല്ലിങ്കല്‍ ഇതിലും നേരത്തേ താന്‍ 2014ല്‍ കാമുകനായ ആഷിക് അബുവിനെ കെട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ നിശ്ചയമെല്ലാം കഴിഞ്ഞ ആന്‍ അഗസ്റ്റിനും വൈകാതെ വിവാഹിതയാകും. ഇപ്പോഴിതാ പുതൊരു താരം കൂടി വിവാഹജീവിതത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാന്‍ പോവുകയാണ്.

മറ്റാരുമല്ല, ചുരുങ്ങിയ വേഷങ്ങള്‍കൊണ്ട് നല്ല നടിയെന്ന് പേരെടുത്ത മിത്ര കുര്യനാണ് വിവാഹത്തിന് തയ്യാറെടുക്കുന്നത്. 2013ല്‍ത്തന്നെ മിത്രയുടെ വിവാഹമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റായ വില്യം ഫ്രാന്‍സിസാണ് മിത്രയുടെ വരനാകുന്നത്.

Mithra Kurian

2012ല്‍ അമേരിക്കയില്‍ നടന്ന താരനിശയ്ക്കിടെയാണേ്രത വില്യമും മിത്രയും പ്രണയത്തിലായത്. ഇരുവരുടെയും കുടുംബങ്ങള്‍ അടുത്തിടെ കൊച്ചിയില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും ഇവരുടെ വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തുവെന്നാണ് ചലച്ചിത്രലോകത്ത് മിത്രയുമായി ബന്ധമുള്ളവര്‍ പറയുന്നത്. 2012ലാണത്രേ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് കല്യാണം ഉറപ്പിച്ചത്. 2013ല്‍ കല്യാണം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മാസവും തിയതിയുമൊന്നും മിത്രയും കുടുംബവും പുറത്തുവിട്ടിട്ടില്ല.

വിവാഹശേഷം മിത്ര അഭിനയം തുടരുമോയെന്നത് സംബന്ധിച്ചും വ്യക്തതയില്ല. എന്തായാലും അധികം വൈകാതെ താരം വിവാഹത്തീയതിയും വിവാഹശേഷം അഭിനയിക്കുമോയെന്നതുസംബന്ധിച്ച തീരുമാനവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Looks like the wedding season in Mollywood will continue, with actress Mithra Kurien rumoured to be tying the knot this year

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam