വിവാഹമെന്നാല്‍ പൂര്‍ണതയല്ലെന്ന് സാക്ഷി
മുംബൈ: വിവാഹം എന്നാല്‍ പൂര്‍ണതയാണ് എന്ന അഭിപ്രായമൊന്നും സാക്ഷിക്കില്ല. പരസ്പരമുള്ള മനസിലാക്കലാണ് വിവാഹം. എന്ന് വെച്ച് വിവാഹത്തിനോട് എതിര്‍പ്പില്ല. എതിര്‍പ്പില്ല എന്ന് മാത്രമല്ല, വിവാഹത്തില്‍ നല്ല വിശ്വാസവുമുണ്ട് - ഉടന്‍ തന്നെ വിവാഹിതയാകും എന്ന സൂചന നല്‍കി ബോളിവുഡ് നടി സാക്ഷി തന്‍വാര്‍ പറയുന്നു.
വയസ്സ് 41 ആയെങ്കിലും ടി വി സീരിയല്‍ നടിയും ബോളിവുഡ് താരവുമായ സാക്ഷി ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ജീവിതം പൂര്‍ണമാകാന്‍ വിവാഹം കൂടിയേ തീരൂ എന്നില്ല എന്ന വിശ്വാസമാണ് സാക്ഷിയെ വിവാഹ ജീവിതത്തില്‍ നിന്നും ഇത്ര നാള്‍ അകറ്റിയത്.
എന്നാല്‍ മറിച്ച് ചിന്തയുണ്ടായ സാഹചര്യത്തില്‍ നടി ഉയനേ വിവാഹിതയായാല്‍ അത്ഭുതപ്പെടാനില്ല.

വിവാഹമെന്നാല്‍ പൂര്‍ണതയല്ലെന്ന് സാക്ഷി
ടി വി സീരിയല്‍ നടിയായ സാക്ഷി തന്‍വാര്‍ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയാണ്

വിവാഹമെന്നാല്‍ പൂര്‍ണതയല്ലെന്ന് സാക്ഷി
കഹാനി ഘര്‍ ഘര്‍ കി, ബഡേ അച്ഛേ ലഗ്‌തേ ഹേ എന്നിവയിലെ പാര്‍വതി അഗര്‍വാളും പ്രിയ കപൂറുമാണ് സാക്ഷിയുടെ ഹിറ്റ് റോളുകള്‍

വിവാഹമെന്നാല്‍ പൂര്‍ണതയല്ലെന്ന് സാക്ഷി
ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ടി വിയാണ് സാക്ഷിയുടെ തട്ടകം. ടി വി സീരിയലുകളില്‍ മാത്രമല്ല, റിയാലിറ്റി ഷോകളിലും സാക്ഷിയെ കാണാം.

വിവാഹമെന്നാല്‍ പൂര്‍ണതയല്ലെന്ന് സാക്ഷി
1990 ലാണ് സാക്ഷി ടി വി ആങ്കറായി കരിയര്‍ തുടങ്ങിയത്. 2000 മുതല്‍ 2008 വരെയാണ് സാക്ഷിയുടെ ആദ്യത്തെ ഹിറ്റ് റോളായ പാര്‍വതി അരങ്ങ് കീഴടക്കിയത്.

വിവാഹമെന്നാല്‍ പൂര്‍ണതയല്ലെന്ന് സാക്ഷി
2006 ല്‍ സാക്ഷി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു.


Click it and Unblock the Notifications











