വിവാഹത്തിന് ആയിട്ടില്ല, അതിന് മുന്‍പ് ഇനിയും ചിലത് ചെയ്യാനുണ്ട് എന്ന് തമന്ന.. എന്താണത്?

മുപ്പത് കഴിഞ്ഞിട്ടും ഇനിയും വിവാഹത്തെ കുറിച്ച് ചിന്തിക്കാത്ത നായികമാര്‍ സിനിമാ ലോകത്തുണ്ട്. എപ്പോള്‍ വിവാഹം എന്ന ചോദ്യം അവരില്‍ പലര്‍ക്കും ഇഷ്ടമല്ല. വെറുപ്പിക്കുന്ന ചോദ്യത്തില്‍ നിന്ന് പലരും തലയൂരും. വിവാഹത്തിന് ആയിട്ടില്ല എന്ന് തന്നെയാണ് മിക്ക നടിമാരുടെയും പ്രതികരണം. പറ്റിയ ആളെ കിട്ടിയാല്‍ വിവാഹം ചെയ്യാം എന്ന് ചുരുക്കം ചിലര്‍ പറഞ്ഞിട്ടുണ്ട്.

അടുത്തൊന്നും തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കരുത് എന്നാണ് ബാഹുബലി നായിക തമന്ന ഭട്ടിയ പറയുന്നത്. തന്റെ വിവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്ന് തമന്ന അറിയിച്ചു. വിവാഹം കഴിക്കുന്നതിന് മുന്‍പ് വേറെ ഒരുപാട് കാര്യങ്ങല്‍ ചെയ്യാനുണ്ട് എന്നാണ് നടി പറയുന്നത്.

tamannah

അതിലേറ്റവും പ്രധാനം നീന്തലും ഡ്രൈവിങും പഠിക്കണം എന്നാണത്രെ. കരിയറില്‍ ഇപ്പോള്‍ ഉയര്‍ച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരിയ്ക്കുകയാണ്. കരിയറില്‍ വ്യക്തമായ ഒരു നിലനില്‍പ് ഉണ്ടായ ശേഷം മതി വിവാഹം എന്നാണ് തമന്നയുടെ തീരുമാനം എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ തമന്ന. കാമോഷി എന്ന ഹിന്ദി ചിത്രവും ദാറ്റ് ഈസ് മഹാലക്ഷ്മി, സേ റാ നരസിംഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങളും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്നു. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമയാണ് തമിഴില്‍ അടുത്തതായി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X