»   » ആര്‍പ്പുവിളിയും തകര്‍പ്പന്‍ ഡാന്‍സും.. ഈ കല്യാണം കളറാക്കിയത് അനുശ്രീ തന്നെ !!

ആര്‍പ്പുവിളിയും തകര്‍പ്പന്‍ ഡാന്‍സും.. ഈ കല്യാണം കളറാക്കിയത് അനുശ്രീ തന്നെ !!

By: Rohini
Subscribe to Filmibeat Malayalam

ഒരു സെലിബ്രിറ്റി വിവാഹത്തിന്റെ എല്ലാ ആകര്‍ഷണവും അനുശ്രീയുടെ സഹോദരന്‍ അനൂപിന്റെ കല്യാണത്തിനുണ്ടായിരുന്നു. അതിനുള്ള കാരണം അനുശ്രീ തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ... ചെറുക്കനെ ഒരുക്കുന്നത് മുതല്‍ ആര്‍പ്പ് വിളിച്ച് പെണ്ണിനെ കൂട്ടി വരുന്നത് വരെ അനുശ്രീ തന്നെയാണ് വിവാഹത്തിലെ ആകര്‍ഷണമായി നിന്നത്.

അനുശ്രിയോട് പറഞ്ഞിട്ട് കേട്ടില്ല, ചേട്ടനെ കെട്ടിച്ചു.. പക്ഷെ തിളങ്ങിയത് അനുശ്രീ തന്നെ.. കാണൂ

താന്‍ ഏറ്റവും ആലോചിച്ച്, ആസൂത്രണം ചെയ്ത് നടത്തുന്ന കല്യാണമാണ് ഇത് എന്ന് അനുശ്രീ തന്നെ പറയുന്നുണ്ട്. അനുശ്രീയുടെ സിനിമാ സഹപ്രവര്‍ത്തകരും കൂടെ ആയപ്പോള്‍ കല്യാണം ആകെ മൊത്തെ കളറായി. സിനിമാ ലോകത്ത് നിന്ന് രജിഷ വിജയന്‍, കെബി ഗണേഷ് കുമാര്‍, റെയ്ജന്‍, തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു.

പ്രേമം തേങ്ങാക്കൊലയാണ്, ഉര്‍വശി മുതല്‍ കാര്‍ത്തിക വരെ മലയാളത്തിലെ നല്ല അസ്സല്‍ തേപ്പുകാരികള്‍

anusree-brother-marriage

വിവാഹത്തിന്റെ ഹൈലൈറ്റ്‌സ് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടു. അതിലും ആകര്‍ഷണം അനുശ്രീ തന്നെ.. ആര്‍പ്പുവിളിച്ചും, ഡാന്‍സ് കളിച്ചും, വധൂവരന്മാര്‍ക്കൊപ്പം ലോറിയില്‍ കയറിയും അനുശ്രീ തകര്‍ത്തു. 'ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം...' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിവാഹ വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്.. കാണൂ

ഇനി അനുശ്രീയുടെ വിവാഹത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് കുടുംബാഗങ്ങളും ആരാധകരും. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നാണ് അനുശ്രീ പറഞ്ഞിരിയ്ക്കുന്നത്. തന്നോട് പറഞ്ഞിട്ട് കേള്‍ക്കാതായപ്പോഴാണ് ചേട്ടനെ പിടിച്ച് കെട്ടിച്ചതെന്നും അനുശ്രീ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
Wedding Highlights of Actress Anusree's brother
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam