twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയിൻ കൊച്ചിയിൽ എത്തണമെന്ന് അമ്മ! താരങ്ങളുടെ ധാർഷ്ഠ്യം ഇനി അംഗീകരിക്കില്ലെന്ന് ഫെഫ്ക്ക

    |

    നടൻ ഷെയിൻ നിഗമിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവം സിനിമയ്ക്ക് അകത്തും പുറത്തും വൻ ചർച്ച വിഷയമായിരിക്കുകയാണ് . നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാടിനെ വിമർശിച്ച് താരങ്ങളും അണ‌ിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. താരത്തെ സിനിമയിൽ നിന്ന് വിലക്കുക എന്ന നടപടി അംഗീകരിക്കാൻ കഴിയാത്തതാണെന്നും അഭിനേതാക്കളുടെ സംഘടന ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിത വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങുകയാണ് താരസംഘടനയായ അമ്മ.

    പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയിന്റെ അമ്മ സുനില താരസംഘടനയ്ക്ക് കത്ത് നൽകിരുന്നു. കൂടാതെ ഷെയിന്റെ സുഹൃത്തുക്കൾ സംവിധായകരുടെ സംഘടനയായ ഫെഫക്കയേയും സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്. ഷെയിനുമായുള്ള ചർച്ചയ്ക്ക് ശേഷം അമ്മയും പ്രൊഡ്യൂസർ അസോസിയേഷനും തമ്മിൽ ചർച്ച നടത്തും.

       ഷെയിൻ കൊച്ചിയിൽ എത്തണം

    നടൻ ഷെയിൻ നിഗമിനെ ബുധനാഴ്ച കൊച്ചിയിൽ എത്താൻ അമ്മ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നിലവിൽ അജ്മാൻ യ്ത്രയിലാണ് താരം. ഷെയിനുമായുള്ള ചർച്ചയ്ക്ക് ശേഷം താരസംഘടനയും നിർമ്മാതാക്കളുടെ സംഘടനയും ചർച്ച നടത്തും. വ്യാഴാഴ്ചയാകും ഈ ചർച്ച നടക്കുക. നേരത്തെ ഷെയിൻ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും കത്ത് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രശ്നപരിഹാര ചർച്ചയ്ക്ക് അരങ്ങൊരുങ്ങുന്നത്.

     നിർമ്മാതാക്കളുടെ ഭാഗത്ത്  നിന്ന്  വിട്ട് വീഴ്ച‌


    കുർബാനി, വെയിൽ തുടങ്ങിയ നിർത്തിവെച്ച ചിത്രങ്ങളിൽ ഷെയിൽ തുടർന്നും അഭിനയിക്കുമെന്ന് ഷെയിന്റെ മാതാവ് സുനില. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് വിട്ട്വീഴ്ചയുണ്ടാകണമെന്നും സിനില പറയുന്നുണ്ട്. അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് ചോദിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് വിളിച്ചാലുടൻ ഷെയിൻ എത്തിച്ചേരുമെന്നും മാതാവ് പറഞ്ഞു.

     ഡയറക്ടേഴ്സ് യൂണിയന്റെ കത്ത്


    ഷെയിന് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നിന്നു പോയ ചിത്രങ്ങളായ കുറുബാനി, വെയിൽ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയൻ രംഗത്തെത്തിയിരുന്നു. . ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സംവിധായകരുടെ സംഘടനയായ ഫെഫ്ക്ക വിഷയത്തിൽ ഇടപെട്ടത്. നെയിൽ സംവിധായകൻ ശരത് മേനോൻ, കുറുബാനി ഡയറക്ടർ ജിയോ വി എന്നിവാരാണ് ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചത് . നവാഗത സംവിധായകരായ തങ്ങളുടെ കരിയറിനെ ഇത് ബാധിക്കുമെന്നും ഇവർ പറയുന്നുണ്ട്.

    26 വർഷം ഒന്നിച്ചായിരുന്നിട്ടും അത് മനസ്സിലായില്ല! സഹോദരിയെകുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് നടി26 വർഷം ഒന്നിച്ചായിരുന്നിട്ടും അത് മനസ്സിലായില്ല! സഹോദരിയെകുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ് നടി

       ഷെയിനെ തിരുത്താൻ  അവസരം

    ഷെയിന്റെ ഭാഗത്ത് നിന്ന് മര്യാദകേട് ഉണ്ടായിട്ടുണ്ട്. എന്നാൽ അത് തിരുത്താൻ സംവിധായകരും നിർമ്മാതാക്കളും ബാധ്യസ്ഥരാണ്. അതിനുള്ള അവസരം നൽകണമെന്ന് ഡയറക്ടേഴ്സ് യൂണിയൻ നൽകിയ കത്തിൽ പറയുന്നുണ്ട്. ചിത്രങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഷെയിൻ നേരത്തെ പറഞ്ഞിരുന്നു.അതേസമയം ഷൂട്ടിങ്ങിന്റെ കരാറുകള്‍ പാലിക്കണമെന്നും അച്ചടക്കലംഘനം നടത്തരുതെന്നുമുളള ഉപാധികളോടെ ആയിരിയ്ക്കും വിലക്കില്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുക്കുക.

    മുൻ ഭർത്താവിന്റെ പേര് പറഞ്ഞ് കച്ചവടക്കാരി! രൂക്ഷ നോട്ടവുമായി നടി, വീഡിയോ വൈറലാകുന്നുമുൻ ഭർത്താവിന്റെ പേര് പറഞ്ഞ് കച്ചവടക്കാരി! രൂക്ഷ നോട്ടവുമായി നടി, വീഡിയോ വൈറലാകുന്നു

     ഉല്ലാസത്തിന്റെ ഡബ്ബിങ്


    വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരുടെ സംഘടനയുമായി ഷെയിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യം ഷെയ്ന്‍ പോയി ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസത്തിന്റെ ഡബ്ബിങ് നിര്‍വഹിക്കുകയാണ് വേണ്ടതെന്നും പിന്നീടുളള കാര്യങ്ങള്‍ വഴിയെ ആലോചിക്കാമെന്നുമാണ് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. നടനെതിരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മുടങ്ങിയ ചിത്രങ്ങൾക്കുള്ള നഷ്ടപരിഹാരമായ 7 കോടി രൂപയോളം നൽകണമെന്നും നിരർമ്മാതാക്കളുടെ സംഘന ആവശ്യപ്പെട്ടിരുന്നു.

    Recommended Video

    joy mathew announces his all support to actor shane nigam | FilmiBeat Malayalam
     തരങ്ങളുടെ ധാർഷ്ഠ്യം  അംഗീകരിക്കാൻ കഴിയില്ല


    താരങ്ങളുടെ ധാർഷ്ഠ്യം ഇനി സെറ്റിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ഫെഫ്ക്ക. സംഘടനയുടെ നിലപാട് അമ്മയെ അറിയിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ന്യൂസ് 18 നോട് പറഞ്ഞു. കാരവനില്‍ വിശ്രമിക്കുന്ന താരത്തിനായി മണിക്കൂറോളം ഇനി സഹസംവിധായകര്‍ കാത്ത് നില്‍ക്കില്ല. താരങ്ങൾക്കായുള്ള ചായയുമായി പോലും അണിയറ പ്രവർത്തകർ മണിക്കൂറോളമാണ് കാരവാനിനു മുന്നിൽ കാത്ത് നിൽക്കുന്നത്. കൂടാതെ മൂഡില്ലെന്ന് പറഞ്ഞ് താരങ്ങള്‍ കാരവനില്‍ കയറി മണിക്കൂറോളം വിശ്രമിക്കുന്നതും അംഗീകരക്കാനാവില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

    English summary
    wednesday amma meet shane nigam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X