»   » അടുത്ത വര്‍ഷം ഗോദയില്‍ മത്സരിക്കാന്‍ താരപുത്രനും താരരാജാവും, തുടക്കം പ്രണവ് മോഹന്‍ലാല്‍ കൈയടക്കും!!!

അടുത്ത വര്‍ഷം ഗോദയില്‍ മത്സരിക്കാന്‍ താരപുത്രനും താരരാജാവും, തുടക്കം പ്രണവ് മോഹന്‍ലാല്‍ കൈയടക്കും!!!

Posted By:
Subscribe to Filmibeat Malayalam
ലാലേട്ടനൊപ്പം മത്സരിക്കാൻ പ്രണവ് മോഹൻലാലും!

മോഹന്‍ലാലിന്റെ സിനിമകളെ പോലെ തന്നെ വലിയ പ്രധാന്യത്തോടെ ആരാധകര്‍ കാത്തിരിക്കുകയാണ് പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്കായി. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ജിത്തു ജോസഫിന്റെ അടുത്ത സിനിമയുടെ പ്രത്യേകത.

ബാലുവും നീലുവും കുടുംബവും അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടു, ഇനി ഉപ്പും മുളകിന്റെ മാറ്റം ഇങ്ങനെയാണ്!

ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ അതിനൊപ്പം സംഗീതത്തിനും പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി ജനുവരിലാണ് റിലീസിനെത്താന്‍ പോവുന്നത്. ജനുവരി 26 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങളറിയാം...

പ്രണവിന്റെ സിനിമ


താരപുത്രന്‍ സിനിമയിലേക്ക് കാത്തിരുന്ന ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു മാസം കൂടി മാത്രമെ വേണ്ടി വരികയുള്ളു. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയായ ആദി ജനുവരിയില്‍ റിലീസിനെത്താന്‍ പോവുകയാണ്.

പ്രത്യേകതകളുണ്ട്


നിലവില്‍ ആദിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്ന ജനുവരി 26 നാണ്. എന്നാല്‍ ഈ ദിവസം സിനിമ വരുന്നതില്‍ ഏറ്റവുമധികം സന്തോഷം മോഹന്‍ലാല്‍ ആരാധകര്‍ക്കാണ്. മോഹന്‍ലാലിന്റെ നരസിംഹം റിലീസ് ചെയ്തത് ജനുവരി 26 ന് തന്നെ താരപുത്രന്റെ ആദ്യ സിനിമ വരുന്നതാണ് അതിന് കാരണം.

ഫാന്‍സ് ഷോ


ഒരു താരപുത്രന് കിട്ടാവുന്നതില്‍ വെച്ച് എല്ലാവിധ പിന്തുണയും പ്രണവിന് കിട്ടിയിരുന്നു. ആദ്യമായിട്ടാണ് ഒരു താരപുത്രന്റെ ആദ്യ സിനിമയുടെ റിലീസില്‍ ഫാന്‍സ് ഷോ ഒരുക്കുന്നത്. ആ നേട്ടവും പ്രണവ് സ്വന്തമാക്കിയിരിക്കുകയാണ്.

ഹോളിവുഡിനെ അനുകരിക്കുന്നു?

പ്രണവിന്റെ സിനിമയില്‍ ഹോളിവുഡ് സിനിമകളിലുള്ള പാര്‍ക്കര്‍ അഭ്യാസവും കാണിക്കുന്നുണ്ട്. അതിന് വേണ്ടി വിദേശത്ത് നിന്നും പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചിരുന്നു. മാത്രമല്ല ആദിയിലെ ആക്ഷന്‍ രംഗങ്ങളെല്ലാം സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യൂപ്പൊന്നും വേണ്ട


സിനിമയില്‍ എത്ര റിസ്‌ക് ഉള്ള രംഗങ്ങളാണെങ്കിലും താന്‍ തന്നെ അഭിനയിക്കുമെന്ന നിലപാടായിരുന്നു പ്രണവ് സ്വീകരിച്ചിരുന്നത്. ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സസ്‌പെന്‍സാണ്


സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പുറത്ത് വന്ന ടീസറും മറ്റ് പോസ്റ്ററുകളും പലവിധത്തിലുള്ള സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചതായിരുന്നു. ബാക്കി തിയറ്ററില്‍ നിന്നുമറിയാം.

English summary
Pranav Mohanlal's Aadhi to hit the theatres on January 26, 2018.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X