For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പൃഥ്വിരാജ് ലണ്ടനില്‍! നീരജ് കൊളംബോയില്‍! ആശംസ നേര്‍ന്ന് താരങ്ങള്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

  |

  2018 വിട പറഞ്ഞിരിക്കുകയാണ്. ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ലോകജനത. പ്രത്യാശയുടെയും ശുഭപ്രതീക്ഷയുടെയും വര്‍ഷമായിരിക്കട്ടെ 2019 എന്നാണ് എല്ലാവരും ആശംസിക്കുന്നത്. തിരക്കുകളില്‍ നിന്നെല്ലാം മാറി പുതുവര്‍ഷത്തെ വരവേല്‍ക്കാനായി താരങ്ങളും തയ്യാറെടുത്തിരുന്നു. കുടുംബസമേതം വിദേശത്ത് പോയാണ് ചിലരൊക്കെ പുതുവര്‍ഷം ആഘോഷമാക്കി മാറ്റിയത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മോഹന്‍ലാലെന്ന വിസ്മയം പല തരത്തില്‍ പ്രത്യക്ഷപ്പെട്ടു! സന്തോഷകരമായ സംഭവത്തെക്കുറിച്ച് മഞ്ജു വാര്യര്‍!

  തങ്ങളെ താരങ്ങളാക്കി നിര്‍ത്തുന്ന പ്രേക്ഷകര്‍ക്ക് ആശംസ അറിയിക്കാതെ എന്താഘോഷമെന്നാണ് താരങ്ങളുടെ ചോദ്യം. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായാണ് താരങ്ങള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. വീഡിയോയിലൂടെ ആശംസ അറിയിച്ചവരും കുറവല്ല. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകളും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ആശംസകളിലൂടെ തുടര്‍ന്നുവായിക്കാം.

  മമ്മൂട്ടിയും മോഹന്‍ലാലും നിവിനും കിടുക്കി! പുതുവര്‍ഷത്തില്‍ പുറത്തുവിട്ട സര്‍പ്രൈസുകള്‍? കാണൂ!

  മോഹന്‍ലാലിന്റെ ആശംസ

  പുതുവത്സരാശംസ നേര്‍ന്ന് മോഹന്‍ലാല്‍, കാണൂ.

  മമ്മൂട്ടിയുടെ സമ്മാനം

  മമ്മൂട്ടിയുടെ ന്യൂ ഇയര്‍ സമ്മാനം.

  ദിലീപിന്റെ ആശംസ

  ദിലീപിന്‍റെ ആശംസ ഇങ്ങനെയാണ്, കാണൂ.

  പൃഥ്വിരാജ് വിദേശത്താണ്

  ലണ്ടനിലാണ് പൃഥ്വിരാജും കുടുംബവും. സുപ്രിയയ്ക്കും സുഹൃത്തിനുമൊപ്പമാണ് അദ്ദേഹം പുതുവര്‍ഷം ആഘോഷിച്ചത്. ചിത്രം കാണാം.

  View this post on Instagram

  Thank you 2018 ♥️ #vardhaan #mynephew

  A post shared by Poornima Indrajith (@poornima_i) on

  വര്‍ധാനൊപ്പം പൂര്‍ണ്ണിമ

  സഹോദരിയ പ്രിയാ മോഹന്‍റെ കുഞ്ഞിനൊപ്പം പൂര്‍ണ്ണിമ, പോസ്റ്റ് കാണാം.

  നീരജും ബേസിലും കൊളംബോയില്‍

  നീരജ് മാധവും ബേസില്‍ ജോസഫും കുടുംബസമേതം കൊളംബോയിലാണ്. ചിത്രങ്ങള്‍ കാണാം.

  View this post on Instagram

  2018...തിരിഞ്ഞു നോക്കുമ്പോൾ .... 1. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങി വിഷുവിന് 'പഞ്ചവർണതത്ത' റിലീസ് ആയി ; 75 ദിവസം തിയറ്ററുകളിൽ പ്രദർശന വിജയം നേടി.ആദ്യമായ് രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ നിർമാണം മണിയൻ പിള്ള രാജു മുതൽ ....യേശുദാസ്,എംജി ശ്രീകുമാർ,ശങ്കർമഹാദേവൻ,എം ജയചന്ദ്രൻ ,ഔസേപ്പച്ചൻ ,ജയറാം , ചാക്കോച്ചൻ .. അങ്ങനെ..ഒരു പാടു പ്രതിഭകളോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചു.... 2. അഞ്ചു വർഷം വിജയകരമായി അവതരിപ്പിച്ചു പോന്ന 'ബഡായി ബംഗ്ലാവ് ' അവസാനിച്ചു.. 3. കഴിഞ്ഞ 19 വർഷങ്ങളിൽ ഏറ്റവും കുറവ് സ്റ്റേജ് ഷോകൾ ചെയ്ത വർഷം....... 4......സർവോപരി ..2019ൽ മമ്മൂക്ക നായകൻ ആയി ഞാൻ സംവിധാനം ചെയ്യുന്ന 'ഗാനഗന്ധർവൻ ' അന്നൗൻസ് ചെയ്തു.... എന്റെ തൊഴിൽ ; അഥവാ കലാ ജീവിതം നിങ്ങൾ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു... അതിനാൽ നിങ്ങളുമായി ഈ കാര്യങ്ങൾ പങ്കു വെക്കണം എന്നു തോന്നി...കാരണം നേട്ടങ്ങൾ ഓരോന്നും നിങ്ങളുടെ ദാനം ആണ്.. നന്ദി വ്യക്തി പരമായതും; പ്രത്യക്ഷമായും പരോക്ഷമായും എന്നെ ബാധിച്ചതും എനിക്ക് സാധിച്ചതും ആയ കാര്യങ്ങൾ ഒരു പാടുണ്ടെങ്കിലും...അത് എഴുതി വിലയേറിയ സമയം കളയുന്നില്ല.... വ്യക്തിപരമായും തൊഴിൽ പരമായും.എന്നെ നവീകരിക്കാൻ ഉള്ള ശ്രമം ഞാൻ ആത്മാർത്ഥമായി തുടരും .... ഒപ്പം ഉണ്ടാവണം..🙏🙏🙏 2019 ൽ ഒന്നിച്ചു മുന്നേറാം..... പുതുവത്സര ആശംസകളോടെ രമേഷ് പിഷാരോടി....

  A post shared by Ramesh Pisharody (@rameshpisharody) on

  രമേഷ് പിഷാരടിയുടെ പോസ്റ്റ്

  ആരാധകര്‍ക്ക് ആശംസകളുമായി രമേഷ് പിഷാരടി.

  കുഞ്ഞതിഥിക്കൊപ്പം രംഭയും കുടുബവും

  കുഞ്ഞതിഥി എത്തിയതിന്‍റെ സന്തോഷത്തിലാണ് രംഭയും കുടുംബവും , പോസ്റ്റ് കാണൂ.

  വിഘ്‌നേഷിനൊപ്പം നയന്‍താര

  കാമുകനായ വിഘ്നേഷിനൊപ്പമാണ് നയന്‍താരയുടെ ആഘോഷം.

  ആശംസകളോടെ ജയസൂര്യയും

  ജയസൂര്യയുടെ ആശംസ ഇങ്ങനെ, കാണൂ.

  English summary
  Welcome 2018,Stars post getting viral in social media

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more