For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ഞെട്ടിച്ചു! ദുല്‍ഖറും പൃഥ്വിയും ജയസൂര്യയും വിദേശത്ത്! ന്യൂ ഇയര്‍ ആഘോഷിച്ച് താരങ്ങള്‍! കാണൂ

  |
  Mammootty and Dulquer wishes Fans new year | FilmiBeat Malayalam

  2019 വിട പറഞ്ഞിരിക്കുകയാണ്. ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ലോകജനത. പ്രത്യാശയുടെയും ശുഭപ്രതീക്ഷയുടെയും വര്‍ഷമായിരിക്കട്ടെ 2020 എന്നാണ് എല്ലാവരും ആശംസിക്കുന്നത്. തിരക്കുകളില്‍ നിന്നെല്ലാം മാറി പുതുവര്‍ഷത്തെ വരവേല്‍ക്കാനായി താരങ്ങളും തയ്യാറെടുത്തിരുന്നു. കുടുംബസമേതം വിദേശത്ത് പോയാണ് ചിലരൊക്കെ പുതുവര്‍ഷം ആഘോഷമാക്കി മാറ്റിയത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  തങ്ങളെ താരങ്ങളാക്കി നിര്‍ത്തുന്ന പ്രേക്ഷകര്‍ക്ക് ആശംസ അറിയിക്കാതെ എന്താഘോഷമെന്നാണ് താരങ്ങളുടെ ചോദ്യം. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായാണ് താരങ്ങള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. വീഡിയോയിലൂടെ ആശംസ അറിയിച്ചവരും കുറവല്ല. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകളും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ആശംസകളിലൂടെ തുടര്‍ന്നുവായിക്കാം.

  മോഹന്‍ലാലിന്റെ പോസ്റ്റ്

  പുതുവര്‍ഷപ്പുലരിയില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാലും എത്തിയിരുന്നു. കരിയറിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ മരക്കാര്‍ അറബിക്കടലിന്റം സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നും പുതുവര്‍ഷത്തിലായിരുന്നു. കൃത്യം 12ന് പോസ്റ്റര്‍ പുറത്തുവിടുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുതിരപ്പുറത്തുള്ള കുഞ്ഞാലിമരക്കാരുടെ പോസ്റ്റര്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  മമ്മൂട്ടിയുടെ ആശംസ

  മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയും ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിന്‍രെ രണ്ടാമത്തെ ടീസറുമായാണ് അദ്ദേഹം എത്തിയത്. ക്ഷണനേരം കൊണ്ട് തന്നെ ടീസര്‍ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രം അദ്ദേഹം പങ്കുവെച്ചത്. ഇക്കയുടെ സര്‍പ്രൈസുകളെല്ലാം കിടുക്കിയെന്നായിരുന്നു ആരാധകരുടെ കമന്റ്.

  ദുല്‍ഖര്‍ സല്‍മാന്റെ ആശംസ

  തന്നെ സംബന്ധിച്ച് 2019 വളരെ സ്‌പെഷലായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത് 2019 ലായിരുന്നു. ഈ ബാനറില്‍ നിന്നും പുറത്തിറങ്ങുന്ന പുതിയ സിനിമയായ മണിയറയിലെ അശോകന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. അമാലിനൊപ്പം ലണ്ടനില്‍ അവധിയാഘോഷത്തിലാണ് ദുല്‍ഖര്‍. അതിനിടയിലെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

  പൃഥ്വിരാജും സുപ്രിയയും

  സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് സുപ്രിയയും പൃഥ്വിരാജും. പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിച്ച് ഇരുവരും എത്തിയിട്ടുണ്ട്. 12ആവാന്‍ 5 മിനിറ്റ് ശേഷിക്കുന്നതിനിടയിലായിരുന്നു താരത്തിന്‍രെ പോസ്‌റ്റെത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ആടുജീവിതത്തിനായി സിനിമയില്‍ നിന്നും 3 മാസം അവധിയെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയയ്‌ക്കൊപ്പം വിദേശത്ത് അവധിയാഘോഷിക്കുകയാണ് താരം.

  ടൊവിനോ തോമസിന്റെ പോസ്റ്റ്

  ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് ടൊവിനോ തോമസും എത്തിയിട്ടുണ്ട്. വീക്കെന്‍ഡ് ബാസ്‌റ്റേഴ്‌സിന്‍രെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ മിന്നല്‍ മുരളിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടയിലാണ് തന്റെ പുതിയ സിനിമയായ അജയന്‍രെ രണ്ടാം മോഷണത്തിന്റെ പോസ്റ്ററും താരം പുറത്തുവിട്ടത്.

  നിവിന്‍ പോളിയുടെ ആശംസ

  പുതിയ സിനിമയായ പടവെട്ടിന്റെ പോസ്റ്ററിനൊപ്പമായിരുന്നു നിവിന്‍ പോളി ആശംസ പോസ്റ്റ് ചെയ്തത്. ലിജു കൃഷ്ണയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

  മഞ്ജു വാര്യരുടെ ആശംസ

  മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പുതുവത്സരാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ലഹരിവിമുക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

  പേളി മാണിയും ശ്രിനിഷ് അരവിന്ദും

  പ്രേക്ഷകരുടെ പ്രിയതാരദമ്പതികളായ പേളി മാണിയും ശ്രിനിഷ് അരവിന്ദും ആരാധകര്‍ക്ക് ആശംസയുമായെത്തിയിട്ടുണ്ട്. ഡ്രൈവിംഗിനിടയിലെ വീഡിയോ പങ്കുവെച്ചാണ് പേളി എത്തിയിട്ടുള്ളത്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ന്യൂയറാണ് ഇവരാഘോഷിച്ചത്. ഡ്രൈവിംഗിനിടയിലെ വീഡിയോയും പേളി പങ്കുവെച്ചിട്ടുണ്ട്. ശ്രിനിഷാണ് വീഡിയോ എടുത്തതെന്നും താരം കുറിച്ചിട്ടുണ്ട്.

  ശരത് ദാസിന്റെ പോസ്റ്റ്

  "പത്രം" എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം, ദേ ഈ 2020 ൽ മഞ്ജു വാര്യരുമായി വീണ്ടുമൊരു കൂടിക്കാഴ്ച. കൂടെ എൻറെ സഹപാഠിയും, എഴുത്തുകാരനുമായ സുരേഷ്കുമാർ രവീന്ദ്രൻ. എല്ലാം നല്ലതിന്. പ്രിയപ്പെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

  ആദിത്യന്‍ ജയന്റെ പോസ്റ്റ്

  നല്ല മനസ്സിന്റേയും സ്‌നേഹത്തിന്റേയും നന്മയുടേയും മാത്രമാകട്ടെ 2020. എല്ലാവര്‍ക്കും നല്ലത് മാത്രം നേര്‍ന്നുകൊണ്ട് ആദിത്യന്‍ ജയന്‍. ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്.

  View this post on Instagram

  Happy New Year ❤️

  A post shared by @ priyaa_mohan12 on

  പ്രിയ മോഹനും നിഹാലും

  വേദുവിനൊപ്പം വിദേശത്തായിരുന്നു പ്രിയ മോഹനും നിഹാലും. പോളണ്ടില്‍ വെച്ചായിരുന്നു ഇവര്‍ ക്രിസ്മസ് ആഘോഷിച്ചത്. ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളുമൊക്കെ ഇവരുടെ യാത്രയില്‍ ഒപ്പമുണ്ട്. ആരാധകര്‍ക്ക് സ്‌നേഹാശംസ നേര്‍ന്ന് പ്രിയ മോഹനും എത്തിയിട്ടുണ്ട്.

  ഇന്ദ്രജിത്തും പൂര്‍ണിമയും

  ക്രിസ്മസിന് മുന്‍പ് തന്നെ കുടുംബസമേതം ഇന്ദ്രജിത്തും പൂര്‍ണിമയും വിദേശത്തേക്ക് പോയിരുന്നു. ഇത്തവണത്തെ ആഘോഷങ്ങളെല്ലാം അവിടെ വെച്ചായിരിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. യാത്രയ്ക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായും ഇവരെത്തിയിരുന്നു. ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നും ഇവരെത്തിയിട്ടുണ്ട്.

  ശ്രീലക്ഷ്മി ശ്രീകുമാറിന്‍രെ പോസ്റ്റ്

  വിവാഹത്തിന് ശേഷമുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിക്കുകയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ജിജിനൊപ്പമുള്ള മനോഹര ചിത്രം പോസ്റ്റ് ചെയ്താണ് താരപുത്രി എത്തിയിട്ടുള്ളത്.

  View this post on Instagram

  Happy 2020! 🎉🎉

  A post shared by Samvritha Akhil (@samvrithaakhil) on

  സംവൃത സുനിലിന്റെ പോസ്റ്റ്

  ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് സംവൃത സുനിലും എത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെ താരം സിനിമയിലേക്ക് തിരിച്ചെത്തിയ വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത്.

  സ്‌നേഹയും ശ്രീകുമാറും

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സ്‌നേഹയും ശ്രീകുമാറും അടുത്തിടെയായിരുന്നു വിവാഹിതരായത്. വിവാഹ ശേഷമുള്ള ആദ്യ ന്യൂയറിനിടയില്‍ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് ഇരുവരും എത്തിയിട്ടുണ്ട്. ഇവരുടെ പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  അശ്വതി ശ്രീകാന്തിന്‍രെ പോസ്റ്റ്

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായ അശ്വതി ശ്രീകാന്തും ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഇതിനകം തന്നെ അശ്വതിയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  View this post on Instagram

  Ellam Maya 😁 #2020 #happynewyear

  A post shared by Kalidas Jayaram (@kalidas_jayaram) on

  ജയറാമും കുടുംബവും

  പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് ജയറാമും കുടുംബവും എത്തിയിട്ടുണ്ട്. ഇവരുടെ പോസ്റ്റുകളും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ഇസയ്‌ക്കൊപ്പം ചാക്കോച്ചന്‍

  ഇസയുടെ വരവിന് ശേഷമുള്ള ആദ്യ ന്യൂ ഇയറാണ് കുഞ്ചാക്കോ ബോബനും പ്രിയയും ആഘോഷിച്ചത്. ഇത് തന്നെയാണ് തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷമെന്നും ഇരുവരും പറഞ്ഞിരുന്നു. മകനൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായും താരത്തെിയിരുന്നു.

  View this post on Instagram

  Happy new year......❤️❤️❤️

  A post shared by actor jayasurya (@actor_jayasurya) on

  ജയസൂര്യയും കുടുംബവും വിദേശത്ത്

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ജയസൂര്യ ഇത്തവണ വിദേശത്ത് വെച്ചാണ് പുതുവത്സരം ആഘോഷിച്ചത്. കുടുംബസമേതമായുള്ള യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം നേരത്തെ എത്തിയിരുന്നു. ജയസൂര്യ മാത്രമല്ല സരിതയും പുതുവത്സരാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

  മുക്തയുടെ ആശംസ

  കഴിഞ്ഞുപോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾക്ക് വിട പറഞ്ഞുകൊണ്ട് ഇനി വരാൻ പോകുന്ന ദിനങ്ങൾ എന്നും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും മാത്രമാകട്ടെന്നും പ്രാര്‍ഥിച്ചുകൊണ്ട്....എല്ലാവർക്കും പുതുവത്സരാശംസകൾ

  ഫഹദും നസ്രിയയും

  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ട്രാന്‍സിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷമായിരുന്നു. മനോഹരമായ ചിത്രങ്ങളുമായാണ് നസ്രിയ എത്തിയിട്ടുള്ളത്.

  View this post on Instagram

  20 minutes to 2020

  A post shared by Ahaana Krishna (@ahaana_krishna) on

  അഹാനയും കുടുംബവും

  കുടുംബസമേതമായാണ് അഹാന കൃഷ്ണ പുതുവത്സരം ആഘോഷിച്ചത്. മനോഹരമായ ചിത്രങ്ങളായിരുന്നു അഹാനയും അമ്മയും സഹോദരിമാരുമൊക്കെ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളും ആശംസയുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  അനുപമ പരമേശ്വരന്‍രെ പോസ്റ്റ്

  പുതുവത്സരാശംസകളുമായി അനുപമ പരമേശ്വരന്‍.

  View this post on Instagram

  #brothers 💙

  A post shared by Soubin Shahir (@soubinshahir) on

  സൗബിന്‍ ഷാഹിറിന്‍രെ ആശംസ

  ആരാധകര്‍ക്ക് ആശംസയുമായി സൗബിന്‍ ഷാഹിറും എത്തിയിട്ടുണ്ട്.

  ഇവരുമുണ്ട്

  റിമി ടോമി, വരദ, ധന്യ മേരി വര്‍ഗീസ്, വിദ്യ വിനു മോഹന്‍, അനുമോള്‍, ദീപ്തി വിധുപ്രതാപ്, ആന്റണി വര്‍ഗീസ്, കനിഹ, ഷിയാസ് കരീം, രഞ്ജിനി ഹരിദാസ്, പ്രയാഗ മാര്‍ട്ടിന്‍, ദിലീപ്, ഗായത്രി അരുണ്‍, അനു സിത്താര, മഞ്ജിമ മോഹന്‍, ശ്രൃന്ദ, സിദ്ധാര്‍ത്ഥ് ഭരതന്‍, അനു സിത്താര, മുരളി ഗോപി, ഷാലിന്‍ സോയ, ഭാമ, സ്വാസിക...... ആശംസാപോസ്റ്റുകളുടെ നിര നീളുകയാണ്.

  English summary
  Welcome 2020,Stars post getting viral in social media,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X