ലോക സിനിമകളോട് കിടപിടിക്കുന്ന സിനിമയുമായി പൃഥ്വിരാജ്..! ആടുജീവിതം ഒരുങ്ങുന്നത് ഇങ്ങനെ...

By Karthi

സാഹിത്യ രചനകളോട് എന്നും മലയാള സിനിമയ്ക്ക് ഒരു പ്രത്യേക താല്പര്യമുണ്ട്. ഒട്ടനവധി സിനിമകളാണ് സാഹിത്യ സൃഷ്ടികളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയത്. ഇന്നത്തെ കാലത്ത് അത്തരം സിനിമകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പൂര്‍ണമായും സിനിമ സാഹിത്യത്തെ കൈവിട്ടിട്ടില്ല. ഇപ്പോള്‍ അണിയറയില്‍ ഓരുങ്ങുന്ന പൃഥ്വിരാജ് ബ്ലസി ചിത്രം ബന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്.

ലോകസിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള ചിത്രമൊരുക്കാനാണ് പൃഥ്വിരാജും ബ്ലസിയും പദ്ധതിയിടുന്നത്. ഇതുവരെ അത്തരത്തില്‍ ആഗോള വിപണി ലക്ഷ്യം വയ്ക്കുന്ന ഒരു മലയാള ചിത്രം ഉണ്ടായിട്ടില്ല. ഒരു മലയാള ചിത്രമെന്ന പേരില്‍ ലോകം മുഴുവന്‍ സഞ്ചിരിക്കുന്ന ഒരു ചിത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ആടുജീവിതം ഒരുങ്ങുന്നത്.

കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം

കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം

പ്രക്ഷകര്‍ കാത്തിരിക്കുന്ന ഒരു പിടി പൃഥ്വിരാജ് ചിത്രങ്ങളുണ്ട് അവയില്‍ ഒന്നാണ് ആടുജീവിതം. കര്‍ണന്‍, വേലുത്തമ്പി ദളവ എന്നിവ കൂടെ പൃഥ്വിരാജ് ആദ്യമമായി സംവിധാനം ചെയ്യുന്ന ചിത്രവും മലയാള സിനിമ ലോകം കാത്തരിക്കുന്ന പ്രൊജക്ടാണ്. ഇവയില്‍ ആദ്യം തുടങ്ങുന്ന ചിത്രമെന്ന് രീതിയില്‍ ആടുജീവിതം പ്രേക്ഷക ശ്രദ്ധ നേടുന്നു.

ബ്ലസിയും പൃഥ്വിരാജും

ബ്ലസിയും പൃഥ്വിരാജും

മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകാനായി എത്തിയ ബ്ലസി ആദ്യമായ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ തന്മാത്ര, പ്രണയം എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിനെ ദേശീയ പുരസ്‌കാരത്തിന്റെ പടിക്കലോളം എത്തിച്ചിരുന്നു.

ഒന്നര വര്‍ഷം

ഒന്നര വര്‍ഷം

തന്റെ ഒന്നര വര്‍ഷമാണ് ചിത്രത്തിനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് പൃഥ്വാരാജിന്റെ കരിയറില്‍ ഇത്രയും ദൈര്‍ഘ്യമേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ ഉണ്ടാകുന്നത്. ഈ വര്‍ഷം നവംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ് പൃഥ്വിരാജ് ഡേറ്റ് നല്‍കിയിരിക്കുന്നത്.

കഥാപാത്രത്തിനായി രൂപമാറ്റം

കഥാപാത്രത്തിനായി രൂപമാറ്റം

ശാരീരകമായ ഒട്ടേറെ മാറ്റങ്ങളിലൂടെ നജീബ് മുഹമ്മദ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജിന് കടന്ന് പോകേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഇത്രയേറെ ദൈര്‍ഘ്യമുള്ള ഷൂട്ടിംഗ് ഷെഡ്യൂള്‍ ചിത്രത്തിനായി ക്രമീകരിച്ചിരിക്കുന്നത്. നിരവധി കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശാരീരകമായി മാറ്റങ്ങള്‍ക്ക് വിധേയമാകുകയും കഥാപാത്രം ആവശ്യപ്പെടുന്ന തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്.

രണ്ട് ഭാഷകളില്‍

രണ്ട് ഭാഷകളില്‍

ലോക നിലവാരത്തില്‍ ഉയര്‍ന്ന ബജറ്റില്‍ ചിത്രീകരിക്കുന്ന ആടുജീവിതം രണ്ട് ഭാഷകളിലാണ് ഒരുക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദിയിലും ചിത്രം ഒരുക്കുന്നുണ്ട്. ഇന്ത്യ മുഴുവനുള്ള മാര്‍ക്കറ്റും പൃഥ്വിരാജിന് ഹിന്ദിയിലുള്ള സ്വീകാര്യതയും ചിത്രത്തിന് ഗുണകരമാകുന്നതിനാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവാര്‍ഡ് ലഭിച്ച നോവല്‍

അവാര്‍ഡ് ലഭിച്ച നോവല്‍

കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും മറ്റ് നിരവധി പുരസ്‌കാരങ്ങളും ലഭിച്ച നോവലാണ് ബന്യാമിന്റെ ആടുജീവിതം. നിരവധി പതിപ്പുകളിറങ്ങിയ നോവല്‍ തന്റെ സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതാനുഭങ്ങളുടെ പശ്ചാത്തലത്തില്‍ ബന്യാമിന്‍ എഴുതിയതാണ്.

ഇതിനൊപ്പം ലൂസിഫറും

ഇതിനൊപ്പം ലൂസിഫറും

ഒന്നര വര്‍ഷമാണ് ആടുജീവിതത്തിനായി പൃഥ്വിരാജ് മാറ്റി വച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രവും പൂര്‍ത്തിയാക്കും. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമായ ലൂസിഫറിന് തിരക്കഥ ഒരുക്കുന്ന മുരളി ഗോപിയാണ്. സിനിമയുടെ ചിത്രീകരണം 2018 മെയ് മാസം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X