»   » നൂറു കോടി ക്ലബില്‍ ഇടം നേടുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത് !!

നൂറു കോടി ക്ലബില്‍ ഇടം നേടുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

നൂറു കോടി ചിത്രങ്ങള്‍ മുന്‍പൊക്കെ മലയാളിക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു മുന്‍പ്. ബോളിവുഡ് ചിത്രങ്ങളിലൂടെ മാത്രമായിരുന്നു അത്തരം വാര്‍ത്തകള്‍ കേട്ടത് എന്നാല്‍ പുലിമുരുകനിലൂടെ മലയാള സിനിമയും നൂറു കോടി ക്ലബിലിടം നേടി. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന് നിരവധി ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്. സത്യന്‍ അന്തിക്കാട് ഡിക്യു ടീമിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകന്‍ ഇഫക്ട് അഥവാ നൂറു കോടി ക്ലബില്‍ ഇടം പിടിക്കുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നത് എന്താണെന്നറിയാന്‍ വായിക്കൂ..

അത്തരം സ്വപ്നങ്ങളൊന്നുമില്ല

ബോക്‌സോഫീസ് കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള നൂറു കോടി സ്വപ്‌നങ്ങളൊന്നും തനിക്കില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. തുടക്കത്തിലെ ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ ഡിക്യു ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയം കൊയ്യുന്നുണ്ട്.

എക്‌സൈറ്റ് ചെയ്യിക്കുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ

നൂറു കോടി നേടണമെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യാന്‍ കഴിയില്ല. അത്തരത്തിലുള്ള സ്വപ്‌നമൊന്നും തനിക്കില്ലെന്നാണ് യുവതാരം വ്യക്തമാക്കിയത്. ചെയ്യുന്ന സിനിമകളെല്ലാം വിജയിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്.

പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്

തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ മാത്രമേ ദുല്‍ഖര്‍ സല്‍മാന്‍ സ്വീകരിക്കാറുള്ളൂ.പ്രേക്ഷക സ്വീകാര്യതയാണ് ഏറെ പ്രധാനപ്പെട്ട ഘടകം. തുടക്കത്തില്‍ സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചു കൊണ്ടിരുന്നത്.

കോമ്രേഡ് ഇന്‍ അമേരിക്ക ഷൂട്ട് പൂര്‍ത്തിയായി

അമല്‍ നീരദും ദുല്‍ഖറും ഒരുമിക്കുന്ന കോമ്രേഡ് ഇന്‍ അമേരിക്കയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. കുള്ളന്റെ ഭാര്യയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. കേരള കഫേയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്. ഡിക്യു ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാണാന്‍ കാത്തിരിക്കുന്നത്.

English summary
Dulquer Salman about 100 crore club films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X