മംഗ്ലീഷില്‍ വിക്രമാദിത്യന്റെ അവതാരം, ടോണി കളം വിട്ടു
ആഘോഷങ്ങള്‍ വരമ്പോള്‍ തിയേറ്ററില്‍ പൊടിപറത്തുന്ന മത്സരമാണ്. ഓണം, റംസാന്‍, ക്രിസ്തുമസ് തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷമാക്കുന്നത് സിനിമാ ലോകമാണെന്നത് വാസ്തവം. ഈ കഴിഞ്ഞ പെരുന്നാളിനും മലയാള സിനിമകള്‍ മത്സരിച്ചോടുകയായിരുന്നു.
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍, സലാം ബാപ്പുവിന്റെ മംഗ്ലീഷ്, ജോഷിയുടെ അവതാരം, ജൂനിയര്‍ ലാലിന്റെ ഹായി അയാം ടോണി എന്നീ ചിത്രങ്ങള്‍ തമ്മിലായിരുന്നു മത്സരം. റംസാന്‍ ആഘോഷം ഒന്ന് പൊടിയടങ്ങിയപ്പോള്‍ സിനിമാ ലോകം ഓണത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. അതിനുമുമ്പ് റംസാന്‍ ചിത്രങ്ങള്‍ എവിടെവരെ എത്തിയെന്നൊന്ന് നോക്കൂ...

റംസാന്‍ ചിത്രങ്ങളൊക്കെ എവിടെയെത്തി
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനാണ് റംസാന്‍ ചിത്രങ്ങളില്‍ ഒന്നാമന്‍. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണി മുകുന്ദനും നായകന്‍മാരായ ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. 14 ദിവസങ്ങള്‍ കൊണ്ട് ഏഴരക്കോടി രൂപയാണ് വിക്രമാദിത്യന്റെ കളക്ഷന്‍. ആദ്യ ആഴ്ചയില്‍ 4.45 കോടിയും രണ്ടാമത്തെ ആഴ്ചയില്‍ 3.05 കോടി രൂപയുമാണ് കളക്ഷന്‍ നേടിയത്

റംസാന്‍ ചിത്രങ്ങളൊക്കെ എവിടെയെത്തി
മമ്മൂട്ടി നായകനായ മംഗ്ലീഷിന് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. 12 ദിവസം കൊണ്ട് 5.10 കോടി രൂപയാണ് മംഗ്ലീഷിന്റെ കളക്ഷന്‍. സമീപകാലത്തിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളെ അപേക്ഷിച്ച് സലാം ബാപ്പുവിന്റെ മംഗ്ലീഷ് മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്

റംസാന്‍ ചിത്രങ്ങളൊക്കെ എവിടെയെത്തി
ദിലീപ് നായകനായ അവതാരത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകര്‍ തള്ളിക്കയറുന്നതാണ് ഈ ദിലീപ് - ജോഷി ചിത്രത്തിന് നേട്ടമായത്. ഏഴ് ദിവസം കൊണ്ട് ചിത്രം നേടിയത് 4.05 കോടി രൂപയാണ്. വ്യാസന്‍ എടവനക്കാട് തിരക്കഥയെഴുതിയ ഈ സിനിമ ദിലീപിന് ഈ വര്‍ഷം രണ്ടാമത്തെ ഹിറ്റ് സമ്മാനിക്കുകയാണ്.

റംസാന്‍ ചിത്രങ്ങളൊക്കെ എവിടെയെത്തി
സമീപകാലത്തെ ഏറ്റവും കനത്ത പരാജയമായി മാറുകയാണ് 'ഹായ് അയാം ടോണി'. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ പാടേ തള്ളിക്കളഞ്ഞു. കനത്ത മഴ കൂടിയായതോടെ ടോണി കളിക്കുന്ന തിയേറ്ററുകളില്‍ ആളൊഴിഞ്ഞു. മോശം ചിത്രമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത് ചിത്രത്തിന് ദോഷം ചെയ്തു. 13 ദിവസങ്ങള്‍ കൊണ്ട് 1.35 കോടി രൂപയാണ് ടോണിയുടെ കളക്ഷന്‍.


Click it and Unblock the Notifications











