»   » അജിത്തിന്റെ സ്റ്റൈല്‍ കോപ്പിയടിച്ചു, ശാലിനി കാണിച്ചു കൊടുത്തപ്പോള്‍ അജിത്ത് ജയറാമിനോട് പറഞ്ഞത് ?

അജിത്തിന്റെ സ്റ്റൈല്‍ കോപ്പിയടിച്ചു, ശാലിനി കാണിച്ചു കൊടുത്തപ്പോള്‍ അജിത്ത് ജയറാമിനോട് പറഞ്ഞത് ?

By: Rohini
Subscribe to Filmibeat Malayalam

ജയറാം ഇപ്പോള്‍ പുതിയ പുതിയ പരീക്ഷണങ്ങളൊക്കെ നടത്തി വരികയാണ്. ലുക്കിലും ഗെറ്റപ്പിലുമൊക്കെ മാറ്റം വരുത്തുന്നു. ആടുപുലിയാട്ടം, സത്യ തുടങ്ങി ഏറ്റവും പുതിയ ചിത്രമായ അച്ചായന്‍സിലും സ്‌റ്റൈല്‍ മാറി മാറി പരീക്ഷിക്കുകയാണ് അജിത്ത്.

മോഹന്‍ലാല്‍ ആയത് കൊണ്ടാണ് കളിയാക്കിയത്, നായികമാര്‍ ഉമ്മ കൊടുത്തപ്പോള്‍ കളിയാക്കിയതിനെ കുറിച്ച് ജയറാം

അച്ചായന്‍സിന് വേണ്ടി അജിത്തിന്റെ മങ്കാത്ത സ്റ്റൈലാണ് ജയറാം പരീക്ഷിച്ചത്. ജയറാമിന്റെ മങ്കാത്ത സ്റ്റൈല്‍ സാക്ഷാല്‍ അജിത്ത് കാണുകയും ജയറാമിന് മസേജ് അയക്കുകയും ചെയ്തുവത്രെ. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജയറാം പറഞ്ഞത്.

കൊണ്ടുവന്നത് അജിത്ത്

ഇന്ത്യയില്‍ ഇങ്ങനെയൊരു സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ കൊണ്ടു വന്ന് തരംഗമാക്കിയത് തന്നെ തമിഴ് നടന്‍ അജിത്താണ്. മങ്കാത്ത എന്ന ചിത്രത്തിലൂടെ. അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് എന്ന് ജയറാം പറയുന്നു.

കാണിച്ചു കൊടുക്കാന്‍ പറഞ്ഞു

അജിത്തിന്റെ ഭാര്യ ശാലിനിയും ഞാനും ബാഡ്മിന്റണ്‍ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒന്നിച്ച് ഒരേ ക്ലബ്ബിലാണ് വൈകുന്നേരം ബാറ്റ്മിന്റണ്‍ കളിക്കുന്നത്. ശാലിനിയെയാണ് ഈ ലുക്ക് ഞാന്‍ ആദ്യം കാണിച്ചത്. 'ശാലിനി ഇതെങ്ങനെയുണ്ട്.. നിന്റെ ഭര്‍ത്താവിന്റെ തലയാണോ എന്റെ തലയാണോ ബെറ്റര്‍' എന്ന് ചോദിച്ചു. അജിത്തിന് കാണിച്ചുകൊടുക്കാനും പറഞ്ഞത്രെ.

അജിത്തിന്റെ മറുപടി

അച്ചായന്‍സിലെ പുതിയ ലുക്കാണ് എന്ന് പറഞ്ഞ് ശാലിനി അജിത്തിന് ജയറാമിന്റെ പുതിയ ഫോട്ടോ കാണിച്ചുകൊടുത്തുവത്രെ. അപ്പോള്‍ തന്നെ അജിത്ത് മസേജ് അയച്ചു, 'Chetta its better than me' എന്ന്. സൂപ്പറായിട്ടുണ്ട് എന്ന് പറഞ്ഞു എന്നും ജയറാം പറയുന്നു.

മീശ വച്ചത്

ഇപ്പോള്‍ ജയറാമിന് ഒരു കൊമ്പന്‍ മീശയുണ്ട്. ജയറാമിന്റെ ഒരു അമ്മാവനുണ്ട്, ഡിവൈഎസ്പിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വള്ളം പോലെയുള്ള മീശ കണ്ട് ചെറുപ്പത്തില്‍ ജയറാം ഒരുപാട് പേടിച്ചിട്ടുണ്ടത്രെ. അതിന്റെ ഓര്‍മയ്ക്കാണ് ഇപ്പോള്‍ ജയറാം മീശ പിരിച്ചുവച്ചിരിയ്ക്കുന്നത്.

English summary
What Ajith said about Jayaram's salt and pepper style
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam