»   » ദിലീപ് - കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം; ചില അറിയാക്കഥകള്‍ കൂടെ

ദിലീപ് - കാവ്യ വിവാഹത്തില്‍ മകള്‍ മീനാക്ഷി തീരുമാനമെടുക്കാന്‍ കാരണം; ചില അറിയാക്കഥകള്‍ കൂടെ

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തില്‍ ഇപ്പോഴും ചില ആരാധകര്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്നുണ്ട്. സിനിമയ്ക്കകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങളുയരുമ്പോള്‍, ദിലീപിന്റെ മകള്‍ പറയുന്നു ഞാനാണ് അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് എന്ന്.

മഞ്ജു വാര്യരും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു, 2017 ല്‍ വിവാഹം ഉണ്ടാകും?

മകളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് താന്‍ കാവ്യയെ വിവാഹം ചെയ്തത് എന്ന ദിലീപും പറഞ്ഞു. എന്താവാം ഈ തീരുമാനം എടുക്കാന്‍ മീനാക്ഷിയെ പ്രേരിപ്പിച്ചത് എന്നാണ് പാപ്പരാസികളുടെ ഇപ്പോഴത്തെ കണ്ടു പിടിത്തം.

കാവ്യയുമായി അടുത്തു

മഞ്ജു വിവാഹ മോചനം നേടി പോയിക്കഴിഞ്ഞപ്പോഴേക്കും തന്നെ മീനാക്ഷി കാവ്യയുമായി അടുത്തിരുന്നുവത്രെ. ഇരുവര്‍ക്കും പരസ്പരം നന്നായി അറിയാം.

കൂട്ടുകാരുടെ ചോദ്യം

അച്ഛനെയും കാവ്യ മാധവനെയും തമ്മിലുള്ള ഗോസിപ്പുകഥകളെ കുറിച്ച് മീനാക്ഷിയോട് സ്‌കൂളിലെ കൂട്ടുകാരികളും ചോദിക്കാന്‍ തുടങ്ങിയത്രെ.

മീനാക്ഷി തീരുമാനിച്ചു

അതോടെ മീനാക്ഷിയ്ക്കും തോന്നിത്തുടങ്ങി, കാവ്യയെ നന്നായി അറിയാം.. അച്ഛന്‍ കാവ്യേച്ചിയെ വിവാഹം കഴിച്ചാല്‍ എന്താ തെറ്റ് എന്ന് തോന്നിയപ്പോള്‍ മീനാക്ഷിയാണത്രെ കല്യാണക്കാര്യം എടുത്തിട്ടത്.

കാവ്യയുടെ വീട്ടിലേക്ക്

അങ്ങനെ ദിലീപും മകളും അമ്മയും അളിയനും സഹോദരനും സഹോദരിയും കാവ്യയുടെ വീട്ടുകാരുമായി സംസാരിച്ചു. ഏറെ നാളായി ദിലീപിനെ അറിയാവുന്നത് കൊണ്ട് അവര്‍ക്കും എതിര്‍പ്പുണ്ടായില്ല.

English summary
Meenakshi became more close to Kavya after Manju left Dileep and Meenakshi was spending more time with Kavya and she even shared her classmates questions with her father, actor Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam