»   » എനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ്; വിവാഹ മോചന ശേഷം ദിലീപ് പറഞ്ഞത്

എനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ്; വിവാഹ മോചന ശേഷം ദിലീപ് പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപും വിവാഹിതരായപ്പോള്‍, തങ്ങളുടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി എന്നാണ് പാപ്പരാസികള്‍ പറയുന്നത്. ദിലീപും മഞ്ജു വാര്യരും, കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും പിരിയാന്‍ കാരണം കാവ്യ - ദിലീപ് ബന്ധമാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഈ വിവാഹത്തോടെ അത് സത്യമായി എന്ന് പാപ്പരാസികള്‍ പറയുന്നു.

അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് ഞാനാണ് എന്ന് മീനാക്ഷി

എന്നാല്‍ അതിനിടയില്‍ മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം വനിത മാഗസിന് ദിലീപ് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. മകള്‍ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തില്‍, തനിക്കറിയാവുന്ന മഞ്ജു വളരെ പാവമാണ് എന്ന് ദിലീപ് പറയുന്നുണ്ട്. 2014 ഏപ്രില്‍ രണ്ടാം ലക്കം നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ഗോസിപ്പുകള്‍ കാരണമോ?

എന്നെയും കാവ്യയെയും സംബന്ധിച്ചുള്ള ഗോസിപ്പുകളാണ് കാവ്യയും നിഷാലും പിരിയാന്‍ കാരണം എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം ഗോസിപ്പുകള്‍ കൊണ്ട് ഒരു കുടുംബം തകരുമോ. പ്രത്യേകിച്ചു ഒരു നടന്റെ ജീവിതം. ലോകത്ത് മിക്ക നടന്മാരെ കുറിച്ചും ഇത്തരം ഗോസിപ്പുകള്‍ വരാറുണ്ട് എന്നായിരുന്നു അന്ന് ദിലീപിന്റെ പ്രതികരണം

കാവ്യയാണ് പ്രശ്‌നമെങ്കില്‍

കാവ്യയാണ് ഞാനും മഞ്ജുവും പിരിയാന്‍ കാരണം എന്ന് പറയുന്നതും കിംവതന്തിയാണ്. ഇനിയഥവാ അങ്ങനെ ആയിരുന്നെങ്കില്‍ മഞ്ജുവിന് അത് എന്നോട് പറയാമായിരുന്നു. എനിക്കെന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജു എന്ന് ദിലീപ് പറഞ്ഞു

ഞങ്ങള്‍ക്കിടയില്‍ പലരും വന്നു

ഏത് കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്‌നേ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുള്ളൂ. ഒരു കുടുംബത്തില്‍ പ്രശ്‌നമുണ്ടാവുമ്പോള്‍ പുറത്ത് നിന്നുള്ളവര്‍ക്ക് കയറി വരാന്‍ അവസരം കൊടുക്കരുത്. ചിലര്‍ ഞങ്ങളുടെ വീട്ടിലെ പ്രശ്‌നം ഊതിപ്പെരുപ്പിച്ചു. എനിക്കറിയാവുന്ന മഞ്ജു പാവമായിരുന്നു.

14 വര്‍ഷം ജീവിച്ചത്

പല കുടുംബത്തിലും പ്രശ്‌നങ്ങള്‍ വരുമ്പോഴും എന്റെ കുടുംബത്തില്‍ അത് സംഭവിക്കില്ല എന്ന് ഞാന്‍ വിശ്വസിച്ചു. അത്രയേറെ സന്തോഷത്തോടെയാണ് 14 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചത്. മഞ്ജുവുമായി ഇനിയൊരിക്കലും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല എന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

English summary
What Dileep said about Manju Warrier after divorce
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam