അമ്മയും മകളും വിളിക്കുമ്പോള്‍ മാത്രം ദിലീപിന് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല,മകളോട് പറഞ്ഞത്
തെളിവെടുപ്പിനായി പുറത്തേക്കിറങ്ങുമ്പോഴൊക്കെ ദിലീപിന്റെ മുഖത്ത് തേച്ചു പിടിപ്പിച്ച ഒരു ചിരി മാത്രമാണ് ആളുകള്‍ കാണുന്നത്. ഉള്ളിലെ വേദനകളെല്ലാം കടിച്ചമര്‍ത്തുമ്പോള്‍ വരുന്ന ചിരിയാണ് അത് എന്ന് കാഴ്ചക്കാര്‍ക്ക് ബോധ്യമാകും.
പക്ഷെ വീട്ടിലേക്ക് വിളിക്കുമ്പോള്‍ മാത്രം ദിലീപിന് കണ്ണുനീര്‍ അടക്കി വയ്ക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചതിന് ശേഷം അമ്മയുമായി ഫോണില്‍ സംസാരിച്ച് കഴിഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു. മകളെ ഓര്‍ത്താണ് പിന്നെ ദിലീപിന് ദുഃഖം.

അമ്മ വിളിച്ചപ്പോള്‍
ജാമ്യം നിഷേധിച്ച വാര്‍ത്ത ജയിലിലെ ടിവിയിലൂടെയാണ് ദിലീപ് അറിഞ്ഞത്. അതിന് ശേഷം സഹോദരന്‍ അനൂപ് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. മുപ്പത് മിനിട്ട് സഹോദരനുമായി സംസാരിച്ചു. അതിന് ശേഷം ജയിലിലെ ഫോണില്‍ നിന്ന് ദിലീപ് അമ്മയെ വിളിച്ചു. എപ്പോഴാ വരിക എന്ന അമ്മയുടെ ചോദ്യം ദിലീപിനെ കരയിപ്പിച്ചു. രോഗിയാണ് അമ്മ. അമ്മയെ ഓര്‍ത്താണ് ദിലീപിന്റെ സങ്കടം.

മകളുടെ കാര്യം
മകള്‍ മീനാക്ഷിയെ മാനസികമായി പിന്തുണയ്ക്കാന്‍ ദിലീപിന്റെ വീട്ടുകാരും മഞ്ജുവിന്റെ സുഹൃത്തുക്കളുമൊക്കെ ശ്രമിക്കുന്നുണ്ട്. അച്ഛന്‍ എത്രയും വേഗം വീട്ടിലേക്ക് വരും എന്ന് തന്നെയാണ് മീനൂട്ടിയും കരുതുന്നത്. കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ച് വയ്ക്കുമ്പോള്‍ ദിലീപ് പറഞ്ഞത്രെ, 'അച്ഛന്‍ ജയിലില്‍ കിടക്കുന്നതൊന്നും മോള് കാര്യമാക്കേണ്ട.. നന്നായി പഠിക്കണം' എന്ന്.

മകളുടെ കാര്യത്തില്‍ ആശങ്ക
ദിലീപ് ജയിലിലായപ്പോള്‍ മഞ്ജു ആരാധകരുടെ പ്രധാന ആശങ്ക മകളുടെ കാര്യത്തിലായിരുന്നു. മകള്‍ക്ക് വേണ്ടി പിടിവലി നടത്തില്ല എന്ന് ആദ്യമേ മഞ്ജു വ്യക്തമാക്കിയതാണ്. മകള്‍ക്ക് എവിടെ നില്‍ക്കാനാണോ ആഗ്രഹം അവിടെ നില്‍ക്കാം എന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്.

കാവ്യ വന്നില്ല
ജയിലില്‍ നിന്ന് ദിലീപ് വിളിക്കുമ്പോള്‍ കാവ്യയും ഫോണില്‍ സംസാരിക്കാറുണ്ട്. അതേ സമയം ഇതുവരെ ദിലീപിനെ കാണാന്‍ കാവ്യ ജയിലില്‍ എത്തിയിട്ടില്ല. പുറത്തേക്കിറങ്ങിയാല്‍ മാധ്യമങ്ങള്‍ പൊതിയും എന്ന ഭയമാണത്രെ കാവ്യയ്ക്ക്.

ചോദ്യം ചെയ്തു
അതേ സമയം കേസുമായി ബന്ധപ്പെട്ട് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തു. ആലുവയിലെ തറവാട്ട് വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. സഹോദരന്‍ അനൂപും കുടുംബവുമാണ് തറവാട് വീട്ടില്‍ ഉള്ളത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനോട് കാവ്യ നല്ല രീതിയില്‍ സഹകരിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Click it and Unblock the Notifications