»   » വ്യക്തി ജീവിതത്തിലും അഭിനയജീവിതത്തിലും ദുല്‍ഖറിനും ധനുഷിനും ഒരുപാടു സമാനതകളുണ്ട്...

വ്യക്തി ജീവിതത്തിലും അഭിനയജീവിതത്തിലും ദുല്‍ഖറിനും ധനുഷിനും ഒരുപാടു സമാനതകളുണ്ട്...

By: ഭദ്ര
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുന്ന രണ്ട് നടന്മാരാണ്   ദുല്‍ഖറും ധനുഷും . ജനനത്തില്‍ മാത്രമല്ല ജീവിതത്തിലും പല കാര്യങ്ങളിലും ഒട്ടേറെ സമാനതകള്‍ ഇവര്‍ക്കിടയിലുണ്ട്.

വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ഇവര്‍ തമ്മിലുള്ള സമാനതകള്‍ ഇവയാണ്..

ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്

മലയാള സിനിമയിലെ താര രാജാവ് മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകനെന്ന് പേരില്‍ തുടക്കത്തില്‍ അറിയപ്പെട്ടു എങ്കിലും താരപരിവേഷം ഒട്ടും ഇല്ലാത്ത ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം.

ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്


ചലച്ചിത്ര സംവിധായകനായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. നടന്‍ രജനി കാന്തിന്റെ മരുമകന്‍ കൂടിയാണ് ധനുഷ്.

ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്


അഭിനയത്തിലൂടെ കഴിവ് തെളിയിച്ച് ഉയര്‍ന്നു വന്ന വ്യക്തികളാണ് ദുല്‍ഖറും ധനുഷും. തിരഞ്ഞെടുത്ത ഓരോ ചിത്രങ്ങളിലും സ്വന്തം ബ്രാന്‍ഡ് കെട്ടിപടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്


ജനനത്തില്‍ പോലും ഇവര്‍ക്ക് സമാനതകളുണ്ട്. ജൂലൈ 28 നായിരുന്നു ഇവരുവരുടെയും ജനനം.

ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്


സിനിമ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുന്നതിന് മുന്‍പ് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ 25ാം വയസ്സില്‍ വിവാഹിതനായി. നടന്‍ രജനി കാന്തിന്റെ മകളെ ധനുഷും വിവാഹം ചെയ്തു.

ധനുഷിനും ദുല്‍ഖറിനും ഇടയില്‍ ഒരുപാടു സമാനതകളുണ്ട്


സിനിമയില്‍ എത്തി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മികച്ച നടന്നുള്ള പുരസ്‌കാരങ്ങള്‍ ഇരുവരെയും തേടിയെത്തി. 2010 ല്‍ മികച്ച നടന്നുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ധനുഷിനും, 2015 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദുല്‍ഖറിനും ലഭിച്ചു.

English summary
Apart from sharing their birthday, Dhanush and Dulquer Salmaan have quite a lot in common.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam