»   » പലിമുരുകനിലെ ആക്ഷന്‍ സീനുകള്‍ ഗംഭീരമാണെന്ന് ആരാധകര്‍ പറയുന്നത് സത്യമാണെന്ന് മോഹന്‍ലാല്‍

പലിമുരുകനിലെ ആക്ഷന്‍ സീനുകള്‍ ഗംഭീരമാണെന്ന് ആരാധകര്‍ പറയുന്നത് സത്യമാണെന്ന് മോഹന്‍ലാല്‍

By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ തന്റെ തന്നെ റെക്കോഡുകള്‍ തിരുത്തി എഴുതുകയാണ് മോഹന്‍ലാല്‍. ആ സന്തോഷം സൂപ്പര്‍സ്റ്റാര്‍ ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പങ്കുവച്ചു.

ചരിത്രം തിരുത്തിയെഴുതി മോഹന്‍ലാല്‍; അഞ്ച് ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത്


വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സിനിമയാണ് പുലിമുരുകനെന്ന് മോഹന്‍ലാല്‍ പറയുന്നു. മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു നടന്‍.


150 ദിവസം

പുലിമുരുകന്‍ വിജയിച്ചതില്‍ 150 ദിവസം ജോലി ചെയ്തതിന്റെ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇങ്ങനെയുളള ആക്ഷന്‍ സിനിമ ഇപ്പോഴാണ് കിട്ടുന്നത്- മോഹന്‍ലാല്‍ പറയുന്നു


ആക്ഷന്‍ രംഗങ്ങള്‍

ആക്ഷന്‍ സീനുകള്‍ ഗംഭീരമാണെന്ന് ആരാധകര്‍ പറയുന്നത് സത്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതിലും വലിയ സിനിമ കിട്ടാനും, ഇതിലും വലിയ ആക്ഷന്‍ ചെയ്യാനും കഴിയണമെന്നാണ് പ്രാര്‍ത്ഥന


ഇത് അപൂര്‍വ്വം

ലോകത്ത് തന്നെ മുന്നോ നാലോ സിനിമയെ ഇത്തരത്തിലുള്ളു. അതില്‍ തന്നെ മനുഷ്യനും മൃഗങ്ങളും തമ്മിലുളള പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമകള്‍ വളരെ കുറവാണ്. പ്രത്യേകിച്ച് പുലിയുമായുളളത്.


ഒരുപാട് കഷ്ടപ്പെട്ടു

ഇത്രയധികം ആക്ഷനുളള സിനിമ ആദ്യമായിട്ടായിരിക്കും. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ പീറ്റര്‍ ഹെയിനാണ്. കൂടാതെ പുലിയുടെ ചലനങ്ങളും കാര്യങ്ങളുമൊക്കെ മനസിലാക്കാന്‍ നമ്മളും ഒരുപാട് അതിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് സ്‌ട്രെയിന്‍ ചെയ്ത സിനിമയാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.


മൊഴിമാറ്റുന്നു

പുലിമുരുകന്‍ ഇനി ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റുമെന്നും സൂപ്പര്‍സ്റ്റാര്‍ അറിയിച്ചു. ചൈനീസ് മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, വിയത്‌നാം എന്നീ ഭാഷകളിലും ഇനി പുലിമുരകന്‍ സംസാരിക്കും.

പുലിമുരുകനിലെ ഫോട്ടോസിനായി

English summary
What fans telling about fight scene in Pulimurugan that's true says Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam