»   » ജയറാം എന്തിന് രാജസേനനെ ഭയക്കുന്നു?

ജയറാം എന്തിന് രാജസേനനെ ഭയക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

ഒന്നിച്ചു ചെയ്ത പതിനാറു ചിത്രങ്ങളില്‍ പതിനാലും സൂപ്പര്‍ഹിറ്റ്. എല്ലാം നൂറുദിവസം തിയറ്ററില്‍ തികച്ചോടിയവ. എന്നിട്ടും ജയറാമും സംവിധായകന്‍ രാജസേനനും വീണ്ടും ഒന്നിക്കാത്തതെന്തേ? ജയറാമിനെ വച്ച് സൂപ്പര്‍ഹിറ്റാക്കാവുന്ന അഞ്ച് സിനിമകളുടെ കഥയും തിരക്കഥയും തയ്യാറാക്കി നടക്കുകയാണ് രാജസേനന്‍. പക്ഷേ ജയറാം ഡേറ്റ്‌നല്‍കുന്നില്ല. ഡേറ്റ് നല്‍കുന്നില്ല എന്നുമാത്രമല്ല, ഫോണ്‍ ചെയ്താല്‍ സംസാരിക്കാന്‍ പോലും ജയറാം തയ്യാറാകുന്നില്ല. ജയറാംതന്നെ കാണുമ്പോള്‍ ഒഴിഞ്ഞുമാറുകയാണെന്ന് സംവിധായകന്‍ രാജസേനന്‍ കുറ്റപ്പെടുത്തുന്നു.

ജയറാമിന് ഇത്രയധികം മാര്‍ക്കറ്റുണ്ടാക്കിക്കൊടുത്തിട്ടും ഇപ്പോള്‍ തന്നെ അവഗണിക്കാന്‍ കാരണമെന്തെന്ന് അറിയില്ലെന്നാണ് അദ്ദേഹം തുറന്നുപറയുന്നത്. കടിഞ്ഞൂല്‍ കല്യാണം മുതല്‍ കനക സിംഹാസനം വരെ പതിനാറു ചിത്രങ്ങളാണ് ജയറാമിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയത്. റാഫി മെക്കാര്‍ട്ടിന്‍, സിബി കെ തോമസ്-ഉദയക് കൃഷ്ണ കൂട്ടുകെട്ടുകളൊക്കെ പിറന്നത് രാജസേനന്‍ കളരിയില്‍ നിന്നു തന്നെ.

Jayaram and Rajasenan

കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ്, അനിയന്‍ ബാബചേട്ടന്‍ബാബ, ആദ്യത്തെ കണ്‍മണ്‍, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, ദില്ലിവാല രാജകുമാരന്‍, ദ് കാര്‍, കഥാനായകന്‍, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മലയാളി മാമനു വണക്കം, മധുചന്ദ്രലേഖ, കനക സിംഹാസനം എന്നിവയാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടിലെ ചിത്രങ്ങള്‍.

ഇതില്‍ പലതും ജയറാം കഥപോലും ശരിക്കും കേള്‍ക്കാതെ അഭിനയിച്ചവയാണെന്നാണ് സംവിധായകന്‍ പറയുന്നത്. സെറ്റിലിരിക്കുമ്പോള്‍ ത്രഡുമാത്രം പറയും. അപ്പോള്‍ തന്നെ ജയറാം ഒകെ പറയും. എന്നാല്‍ കഥകേള്‍ക്കണമെന്ന് ജയറാം വാശിപിടിക്കാന്‍ തുടങ്ങിയതോടെയാണ തങ്ങളുടെ ബന്ധം നശിച്ചതെന്നും അദ്ദേഹംപറയുന്നു.

എന്തായാലും ജയറാമിനെ വിട്ടതോടെ രാജസേനനും, രാജസേനനെ വിട്ടതോടെ ജയറാമിനും തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല. ഒരു ചിത്രം ജയിക്കുമ്പോള്‍ നാലെണ്ണം പൊട്ടുമെന്നതാണ് ജയറാമിന്റെ സ്ഥിതി. എന്നാല്‍ രാജസേനന്റെ സ്ഥിതി അതിലും ദയനീയമാണ്. അടുത്തകാലത്തായി തൊടുന്നതെല്ലാം പൊട്ടുന്ന സ്ഥിതിയിലാണ്. ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത റേഡിയോ ജോക്കി റിലീസ് ചെയ്യാന്‍ പോലും പറ്റിയില്ല. രണ്ടുപേരും ഒന്നിച്ചാല്‍മാത്രമേ പരസ്പരം നേട്ടമുണ്ടാക്കാന്‍ കഴിയൂ എന്ന് രാജസേനന്‍ പറയുന്നത്. പക്ഷേ അതിനു ജയറാമും കൂടി മനസ്സുവയ്ക്കണ്ടേ?

English summary
Jayaram - Rajasenan actor -director combo had produced several rocking hits in Malayalam, yet now Rajasenan said Jayaram avoid his movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam