മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന് തിരിച്ചടിയായത് സമയക്കുറവും ബഡ്ജറ്റും? നിരാശയോടെ ആരാധകര്‍!

താരരാജാക്കന്‍മാരില്‍ ആരായിരിക്കും കുഞ്ഞാലി മരക്കാരായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് അവസാനമായിരിക്കുകയാണ് ഇപ്പോള്‍, കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച ആശയക്കുഴപ്പത്തിന് ഇതോടെ പരിസമാപ്തിയായിരിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും മുന്നേറുമോ അതോ മമ്മൂട്ടിയും സന്തോഷ് ശിവനുമായിരിക്കുമോ മുന്നേറുന്നതെന്നറിയാനായിരുന്നു സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു അന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. എന്തായാലും ഇനി ഇതേക്കുറിച്ച് അധികം വാദത്തിന് സ്‌കോപ്പില്ല. കാര്യങ്ങളെല്ലാം ശുഭകരമായി നീങ്ങുകയാണ്. ആരാധകര്‍ക്കാണ് ഇനി ആശങ്ക. എങ്ങനെയായിരിക്കും ചിത്രമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് അവര്‍.


പ്രിയദര്‍ശന്റെ അന്ത്യശാസനം ശരിക്കും ഏറ്റുവെന്ന് ഈ സംഭവം വ്യക്തമാക്കിയിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമനുമായി താന്‍ മുന്നോട്ട് പോവുകയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന വലിയൊരു സര്‍പ്രൈസുമായി വൈകുന്നേരം എത്തുമെന്ന് സികെ റോയ് വ്യക്തമാക്കിയതിന് ശേഷമാണ് അത് കുഞ്ഞാലി മരക്കാര്‍ ഔദ്യോഗിക പ്രഖ്യാപനമായിരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് കിടിലന്‍ ചിത്രങ്ങളായിരുന്നു ലഭിച്ചത്. വിമര്‍ശകര്‍ പോലും ശരിവെക്കുന്ന കാര്യമാണിത്. സന്തോഷ് ശിവന്‍ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഇത് മനസ്സില്‍ കണ്ടിരുന്നു. പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാറുമായി മുന്നോട്ട് പോവുകയാണെന്ന വാര്‍ത്ത ഫില്‍മിബീറ്റും നല്‍കിയിരുന്നു. ഇന്നിപ്പോള്‍ അത് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് ഏറെ നിരാശയുളവാക്കുന്ന കാര്യമാണിത്. മെഗാസ്റ്റാറിന്റെ കുഞ്ഞാലി മരക്കാറിന് എന്ത് സംഭവിച്ചുവെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ

മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ

മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശയുളവാക്കുന്ന കാര്യമാണ് പുറത്തുവന്നത്. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന മമ്മൂട്ടിക്ക് കുഞ്ഞാലി മരക്കാര്‍ നഷ്ടമായെന്ന കാര്യത്തെ അത്ര പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നില്ല. മമ്മൂട്ടിയെ ശരിക്കും നായകനായി സങ്കല്‍പ്പിച്ചുപോയിരുന്നുവെന്നാണ് ചിലരുടെ വാദം. മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പലരും കാത്തിരിക്കുന്നത്.

തിരിച്ചടിയായ ഘടകങ്ങള്‍

തിരിച്ചടിയായ ഘടകങ്ങള്‍

സമയക്കുറവും ബഡ്ജറ്റിന്റെ ഏറ്റക്കുറച്ചിലുമാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ തിരിച്ചടിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ 50 കോടിയോളം രൂപ മുതല്‍മുടക്കിയായിരുന്നു ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ നൂറുകോടി ബഡ്ജറ്റിലാണ് മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുങ്ങുന്നത്. സന്തോഷ് ശിവന്റെ സമയക്കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നമായി ഉയര്‍ന്നുവന്നത്. മറ്റൊരു സിനിമയാണ് അടുത്തതായി ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമെത്തുമ്പോള്‍

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമെത്തുമ്പോള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍. ഇവര്‍ ഒന്നിച്ചെത്തിയ ചിത്രങ്ങളില്‍ അപൂര്‍വ്വം ചില സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവയെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അഭിനയവും സംവിധാനവും സ്വപ്‌നം കണ്ടുനടന്നിരുന്ന ഉറ്റ സുഹൃത്തുക്കള്‍ സിനിമയിലെത്തിയപ്പോഴും ആ ബന്ധം അതേ പോലെ തുടരുകയാണ്. ഇവര്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്.

നിര്‍ണ്ണായകമായ തീരുമാനം

നിര്‍ണ്ണായകമായ തീരുമാനം

എട്ട് മാസത്തിനുള്ളില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ തന്നെയാണ് ഇരുവരും സിനിമയാക്കാനുദ്ദേശിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുവെന്നായിരുന്നും അന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ നാളിത്രയായിട്ടും ചിത്രീകരണം തുടങ്ങാത്തതിനാല്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവാന്‍ പ്രിയദര്‍ശന്‍ തീരുമാനിക്കുകയായിരുന്നു.

സംവിധായകനെ വിളിച്ചിരുന്നു

സംവിധായകനെ വിളിച്ചിരുന്നു

താന്‍ സിനിമയുമായി മുന്നോട്ട് പോവുന്നതിനെക്കുറിച്ച് അറിയിക്കുന്നതിനായി പ്രിയദര്‍ശന്‍ സന്തോഷ് ശിവനെ വിളിച്ചിരുന്നു. തന്റെ സിനിമ ഈ വര്‍ഷമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായത്. മെഗാസ്റ്റാറിന്റെ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് ഇനി പ്രതീക്ഷയില്ലെന്നും അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നത്.

പ്രിയദര്‍ശന്റെ പ്രഖ്യാപനം

പ്രിയദര്‍ശന്റെ പ്രഖ്യാപനം

സിനിമാജീവിതത്തിലെ സുപ്രധാന പ്രഖ്യാപനവുമായാണ് പ്രിയദര്‍ശന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ദീര്‍ഘനാളായി താന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നൊരു കാര്യം കൂടിയാണിത്. കൃത്യമായ ബഡ്ജറ്റിനെക്കുറിച്ച് പറയനാവില്ലെങ്കിലും നൂറുകോടിയില്‍ ചിത്രം ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, നിര്‍മ്മാണ പങ്കാളിയായ സികെ റോയ് തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X