»   » മീര ജാസ്മിനെ കാണ്‍മാനില്ല!!

മീര ജാസ്മിനെ കാണ്‍മാനില്ല!!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/what-happened-to-meera-jasmine-2-aid0032.html">Next »</a></li></ul>
Meera Jasmine
മീര ജാസ്മിനെന്ന നടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരന് വേണ്ടി ലോഹിതദാസ് കണ്ടെത്തിയ കൊച്ചുപെണ്‍കുട്ടി ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യയിലെ മുന്‍നിര താരമായി മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം മുന്‍നിര നായികയായി തിളങ്ങി നിന്ന് മീര ഇപ്പോഴെവിടെയാണെന്നാണ് ചോദ്യം.

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നടിയെ കാണാതായിരിക്കുന്നു. 2011 ആദ്യം പുറത്തിറങ്ങിയ മൊഹബത്തിന് ശേഷം ഒരൊറ്റ മലയാളചിത്രത്തില്‍ പോലും മീര പ്രത്യക്ഷപ്പെട്ടിട്ടില്ല. അന്യഭാഷകളിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴില്‍ മമ്പട്ടിയാനായിരുന്നു മീരയുടെ അവസാനത്തെ സിനിമ. എന്നാലിത് 2 വര്‍ഷത്തോളം പെട്ടിയില്‍ വിശ്രമിച്ചതിന് ശേഷം 2011ന്റെ അവസാനമാണ് തിയറ്ററുകിലെത്തിയത്.

മീരയെന്ന നടിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയാമെങ്കിലും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അത്രയധികമൊന്നും ആര്‍ക്കുമറിയില്ല. സിനിമയിലെത്തിയ കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകള്‍ക്കും വഴിതെളിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമുണ്ടായ വിവാദങ്ങള്‍ തളര്‍ത്തിയപ്പോള്‍ മീരയ്ക്ക് ആശ്വാസമായത് മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷമായുള്ള പ്രണയമായിരുന്നു.

ഈ ബന്ധം സജീവമായിരുന്ന കാലത്തു തന്നെ മീര സിനിമയില്‍ നിന്ന് പതുക്കെ അകലുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വിവാഹത്തിന് മുന്നോടിയാണ് ഈ നീക്കമെന്നും പലരും വിശ്വസിച്ചു. എന്നാല്‍ വിവാഹമൊന്നും നടക്കാതെ തന്നെ മീര സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നതാണ് ദുരൂഹത വളര്‍ത്തുന്നത്.
അടുത്ത പേജില്‍
മീരയ്‌ക്കൊപ്പം ആരുമില്ല ; ഔട്ട് ഓഫ് റേഞ്ച്?

<ul id="pagination-digg"><li class="next"><a href="/news/what-happened-to-meera-jasmine-2-aid0032.html">Next »</a></li></ul>
English summary
Look at Meera Jasmine today and you are reminded of what Mamta Kulkarni was once in Bollywood. Beautiful but erratic, talented but not successful

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam