മീര ജാസ്മിന്‍ ഔട്ട് ഓഫ് റേഞ്ച്?

മീര എവിടെയാണെന്നും എന്തുപറ്റിയെന്നുമൊക്കെയറിയാന്‍ വിളിച്ചവര്‍ക്കൊക്കെ ഔട്ട് ഓഫ് റേഞ്ച് എന്ന മറുപടിയാണ് ലഭിച്ചത്. സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലത്ത് ഏഴോളം അസിസ്റ്റന്റുമാര്‍ മീരയെ അനുഗമിച്ചിരുന്നു. ഇവരാരും ഇപ്പോള്‍ നടിയ്‌ക്കൊപ്പമില്ലെന്നാണ് വിവരം.
മീര എവിടെയാണെന്ന് അവരുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പറയാന്‍ കഴിയുന്നില്ല. രാജേഷുമായുള്ള ബന്ധം തകര്‍ന്നതിന്റെ ആഘാതത്തില്‍ മീര സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പക്ഷേ മീര ഇപ്പോള്‍ എവിടെയാണ് എന്തു ചെയ്യുന്നു? ഭാവി പരിപാടി എന്താണെന്നൊന്നും അവര്‍ക്കും പറയാനാവുന്നില്ല.
ഗോസിപ്പുകളും വിവാദങ്ങളുമെല്ലാം ഒരു പ്രതിഭയെയാണ് സിനിമയ്ക്ക് നഷ്ടപ്പെടുത്തിയത്. സ്വകാര്യ ജീവിതത്തിലെ തിരിച്ചടികള്‍ അതിജീവിച്ച് മീര തിരിച്ചുവരുമെന്ന് തന്നെയാണ് വലിയൊരു വിഭാഗം പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്. അവരുടെ ആഗ്രഹം സഫലമാകുമെന്ന് തന്നെ കരുതാം.
ആദ്യപേജില്‍


Click it and Unblock the Notifications