ദുല്‍ഖറിന്റെ 'ഭയങ്കര കാമുകന്' യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ലാല്‍ജോസിന്റെ മറുപടി? കാണൂ!

വിക്രമാദിത്യനിലൂടെയാണ് ലാല്‍ജോസും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിച്ചത്. വന്‍താരനിരയെ അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഭയങ്കര കാമുകനുമായി ഒരുമിച്ചെത്തുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ആ സിനിമ ഉപേക്ഷിച്ചുവെന്നും ദുല്‍ഖറിനെ ഒഴിവാക്കിയെന്നുമുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ചാര്‍ലിക്ക് ശേഷം ഉണ്ണി ആറും ദുല്‍ഖറും ഒരു ഭയങ്കര കാമുകനിലൂടെ ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. തീര്‍ത്തും പുതിയ പ്രമേയവുമായാണ് വീണ്ടും എത്തുന്നതെന്ന് തിരക്കഥാകൃത്ത് അറിയിച്ചിരുന്നു. നാടന്‍ പയ്യനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യപ്പെടുന്നതെന്നും ഉണ്ണി ആര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടയ്ക്ക് പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ അടുത്തിടെ വീണ്ടും പൊങ്ങി വന്നിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് ആശങ്കയായത്. ഇത് മനസ്സിലാക്കിയാണ് ഇക്കാര്യത്തെക്കുറിച്ചുള്ള പ്രതികരണവുമായി സംവിധായകന്‍ ലാല്‍ജോസ് എത്തിയത്.

ഒരു ഭയങ്കര കാമുകനെ ഉപേക്ഷിച്ചോ?

ഒരു ഭയങ്കര കാമുകനെ ഉപേക്ഷിച്ചോ?

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ഒരു ഭയങ്കര കാമുകന്‍ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതോടെയാണ് പ്രേക്ഷകരും ഇക്കാര്യം ചോദിക്കാന്‍ തുടങ്ങിയത്.

ലാല്‍ജോസിന്റെ പ്രതികരണം

ലാല്‍ജോസിന്റെ പ്രതികരണം

ഒരു ഭയങ്കര കാമുകന്‍ കുറച്ച് കാലത്തേക്ക് നീട്ടി വെക്കുന്നുവെന്നേയുള്ളൂ, തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്, അതുകൊണ്ടാണ് നീട്ടിവെക്കുന്നതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലാല്‍ജോസ് ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ബജറ്റ് കൂടിപ്പോയി

ബജറ്റ് കൂടിപ്പോയി

സിനിമയുടെ തിരക്കഥ എഴുതി വന്നപ്പോള്‍ വിചാരിച്ചതില്‍ കൂടുതല്‍ ബജറ്റായി. അതുകൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. അതിന് സമയം വേണം. അതാണ് നീട്ടിവെക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

ദുല്‍ഖറിന്റെ തിരക്കല്ല

ദുല്‍ഖറിന്റെ തിരക്കല്ല

ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാഷാഭേദമില്ലാതെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. ദുല്‍ഖറിന്റെ തിരക്ക് കാരണമാണ് ചിത്രം നീളുന്നതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നില്ല. എന്നാല്‍ അതില്‍ വാസ്തവമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വേറെ സിനിമ വന്നേക്കാം

വേറെ സിനിമ വന്നേക്കാം

ഭയങ്കര കാമുകന് മുന്‍പ് തന്റെ തന്നെ വേറെ സിനിമ ഇറങ്ങിയേക്കാമെന്ന സൂചനയും ലാല്‍ജോസ് നല്‍കിയിട്ടുണ്ട്. ആദ്യം തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് സിനിമയെടുക്കുകയാണെങ്കില്‍ ഒരുപാട് പണം മുടക്കേണ്ടി വരും. അത്രയും തുക എടുക്കാനില്ലാത്തതിനാലാണ് കഥയില്‍ മാറ്റം വരുത്തുന്നത്.

റൊമാന്റിക് സിനിമയാണ്

റൊമാന്റിക് സിനിമയാണ്

നാടന്‍ കഥാപാത്രമായി ദുല്‍ഖര്‍ വേഷമിടുന്ന ചിത്രം പ്രണയകഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാനെ നാടന്‍ കഥാപാത്രമായി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ അടുത്തെങ്ങും അതിനുള്ള അവസരമില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

 കാത്തിരിപ്പ് നീളും

കാത്തിരിപ്പ് നീളും

ദുല്‍ഖര്‍ ലാല്‍ജോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭയങ്കര കാമുകനെ കാണാന്‍ ഇനിയും ഏറെ നാളുകള്‍ കാത്തിരിക്കണമെന്നുള്ള കാര്യമാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.

ആരാധകര്‍ക്ക് ആശ്വാസം

ആരാധകര്‍ക്ക് ആശ്വാസം

ഒരു ഭയങ്കര കാമുകന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെ വ്യക്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഡിക്യു ആരാധകര്‍. എന്ന് പുറത്തിറങ്ങുമെന്ന് അറിയില്ലെങ്കിലും ആ സിനിമ സംഭവിക്കുമല്ലോയെന്ന് കരുതിയാണ് അവര്‍ ആശ്വസിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X