»   » ഒരു മധുരക്കിനാവിന്‍ ലഹരിയില്‍ റഹ്മാന്‍ ആടിത്തിമര്‍ത്തപ്പോള്‍ സംഭവിച്ചത്; 2ദിവസം അനങ്ങാന്‍ കഴിഞ്ഞില്ല

ഒരു മധുരക്കിനാവിന്‍ ലഹരിയില്‍ റഹ്മാന്‍ ആടിത്തിമര്‍ത്തപ്പോള്‍ സംഭവിച്ചത്; 2ദിവസം അനങ്ങാന്‍ കഴിഞ്ഞില്ല

By: Rohini
Subscribe to Filmibeat Malayalam

ഒരു കാലഘട്ടത്തിന്റെ വിജയമാണ് ഐവി ശശി മമ്മൂട്ടിയെയും റഹ്മാനെയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കാണാമറയത്ത്. ഒരു മധുരക്കിനാവിന്‍.. എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് തലമുറകള്‍ക്കിപ്പുറവും ഹിറ്റാണ്.

ചേച്ചിയെ പോലെ കണ്ട നടി തൊട്ടഭിനയിച്ചതിന് എന്നെ മോശക്കാരനാക്കി; റഹ്മാന്‍ വെളിപ്പെടുത്തുന്നു

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിത്തിമര്‍ത്ത പാട്ടില്‍ ആടി തിമര്‍ത്തത് റഹ്മാനാണ്. എന്നാല്‍ സകലതും മറന്ന് റഹ്മാന്‍ ഗാനരംഗത്ത് ആടിത്തിമര്‍ത്തപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്.

കൊച്ചുമോന്റെ വീട്ടില്‍

ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത സെഞ്ച്വറി കൊച്ചുമോന്റെ മദ്രാസിലെ വീട്ടില്‍ വച്ചാണ് ഈ ഗാന രംഗം ചിത്രീകരിച്ചത്. യുവത്വത്തിന്റെ മദമിളകി റഹ്മാന്‍ ചാടി മറിയുന്നതാണ് ഗാനരംഗത്ത് ഉണ്ടാവേണ്ടത്. കൊച്ചുപ്രേമന്റെ വീട്ടിലുള്ള ഏറ്റവും വിലകൂടിയ കട്ടിലില്‍ കയറിയാണ് റഹ്മാന്‍ ഡാന്‍സ് കളിക്കേണ്ടത്

നിര്‍ദ്ദേശം നല്‍കി

ഗാനരംഗത്ത് ചെയ്യേണ്ട കാര്യങ്ങളൊക്കെ റഹ്മാന് പറഞ്ഞുകൊടുത്തു. ടേക്കിന് മുന്‍പ് കട്ടിലിന്റെ അഴികള്‍ക്ക് അല്പം ശക്തി കുറവുണ്ട്, സൂക്ഷിക്കണം എന്ന് റഹ്മാനോട് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചപ്പോള്‍ റഹ്മാന്‍ അതെല്ലാം മറന്നു, ആടിത്തകര്‍ത്തു.

രണ്ട് ദിവസം അനങ്ങാന്‍ കഴിയാതെ

ഒരു മധുരക്കിനാവിന്റെ ലഹരിയില്‍ റഹ്മാന്‍ സ്വയം മറന്ന് ആടി. പൊടുന്നനെ ചാട്ടത്തിന്റെ ശക്തിയില്‍ കട്ടിലിന്റെ ഒരഴി പൊട്ടി, റഹ്മാന്‍ നിലം പതിച്ചു. ഉടനെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. രണ്ട് ദിവസത്തിന് ശേഷമാണ് റഹ്മാന് ഒന്നനങ്ങാന്‍ കഴിഞ്ഞത്. റഹ്മാന്‍ ശരീരിക ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് പാട്ടിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചത്

ഇതാണ് ആ പാട്ട്

റഹ്മാന്‍ ആടി തിമര്‍ത്ത കാണാമറയത്തിലെ ആ ഗാനരംഗം ഒരിക്കല്‍ കൂടെ കാണാം

English summary
What happens when Rahman dancing for the song Oru Madhurakinavin

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam