»   » ഫേസ്ആപ്പില്‍ സുന്ദരികളായി നിവിനും ദുല്‍ഖറുമടക്കമുള്ള നടന്മാര്‍, മലയാള നടിമാര്‍ക്ക് വെല്ലുവിളിയാവുമോ?

ഫേസ്ആപ്പില്‍ സുന്ദരികളായി നിവിനും ദുല്‍ഖറുമടക്കമുള്ള നടന്മാര്‍, മലയാള നടിമാര്‍ക്ക് വെല്ലുവിളിയാവുമോ?

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് പുതിയതായി പുറത്തിറക്കിയ ഫേസ്ആപ്പ് തരംഗമായി മാറിയിരുന്നു. കുറച്ചു ദിവസങ്ങളായി കിളവന്മാരായും സുന്ദരികളുമെക്കെയായി വിലസുകയാണ് എല്ലാവരും.

അക്കുട്ടത്തില്‍ മലയാളത്തിന്റെ യുവനടന്മാരും ഉണ്ട്. താരങ്ങളുടെ ഫോട്ടോസ് കൊണ്ട് സുന്ദരികളെ ഉണ്ടാക്കിയിരിക്കുകയാണ്. നടന്മാര്‍ നടികളായല്‍ എങ്ങനെയുണ്ടാവും എന്ന് പറഞ്ഞ് കൊണ്ട് ഫേസ്ബുക്കില്‍ സ്മാര്‍ട്ട് പിക്‌സ് മീഡിയയാണ് ചിത്രം പങ്കുവെച്ചത്.

പ്രഥ്വിരാജ്

കൂട്ടത്തില്‍ അതീവ സുന്ദരി പ്രഥ്വിരാജാണ്. മലയാളത്തിലെ മറ്റ് ഏതോ നടിയെ പോലെ തോന്നിക്കും പ്രഥ്വിയുടെ പെണ്‍വേഷം.

അജു വര്‍ഗീസ്

അജു വര്‍ഗീസ് പെണ്ണായാല്‍ ഒരു പക്ഷെ അമല പോലിന്റെ ലുക്ക് ആവുമെന്നാണ് ഫേസ്ആപ്പ് പറയുന്നത്. പെണ്ണായപ്പോള്‍ അജുവിന് അമല പോളുമായി ഒരു ഛായ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

വീനിത് ശ്രീനിവാസന്‍

കവിളു തടിച്ച സുന്ദരിയാണ് വീനിത് ശ്രീനിവാസന്‍. വീനിതിന്റെ അമ്മ കണ്ടാല്‍ കൊതിച്ചു പോവും അത്രയും ഭംഗിയുണ്ടെന്നാണ് വീനിതിന് കിട്ടിയിരിക്കുന്ന കമന്റുകള്‍.

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ പെണ്‍കുട്ടിയാല്‍ മലയാളത്തിലെ നടിമാര്‍ക്ക് വെല്ലുവിളിയായിരിക്കും. എന്നാല്‍ മസില്‍മാനെ പെണ്ണായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും ഉണ്ണി പെണ്‍കുട്ടിയായല്‍ അതീവ സുന്ദരി തന്നെയാണെന്ന് ഫേസ്ആപ്പും തെളിയിച്ചിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖറിന്റെ ചിത്രം കണ്ടാല്‍ അപര്‍ണ ഗോപിനാഥ് ആണെന്നേ ആരും പറയു. അതേ ലുക്കിലാണ് ഫേസ്ആപ്പില്‍ നിന്നും ദുല്‍ഖറിന്റെ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.

നിവിന്‍ പോളി

നിവിന്‍ പോളിയാണ് കൂട്ടത്തില്‍ മനോഹരം. നിവിന്‍ പോളി പെണ്ണായാല്‍ രഞ്ജിനി ഹരിദാസിനെ പോലെയായിരിക്കുമെന്നാണ് ഫേസ്ആപ്പ് പറയുന്നത്. നിവിന്റെ ചിത്രം കണ്ടാല്‍ അങ്ങനെയെ തോന്നു.

English summary
What if dulquer and nivin were not men but girls

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam