»   » കൂടെ അഭിനയിച്ചവര്‍ ഇപ്പോഴും നായകന്‍മാര്‍, എന്റെ അവസ്ഥയോ.. സുമലത മടങ്ങിവരാന്‍ മടിക്കുന്നതിന് കാരണം?

കൂടെ അഭിനയിച്ചവര്‍ ഇപ്പോഴും നായകന്‍മാര്‍, എന്റെ അവസ്ഥയോ.. സുമലത മടങ്ങിവരാന്‍ മടിക്കുന്നതിന് കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

പഴയകാല നടിമാര്‍ പലരും അമ്മ വേഷങ്ങളിലൂടെയും മറ്റും സിനിമാ ലോകത്തേക്ക് മടങ്ങിയെത്തി. എന്നാല്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമൊക്കെ നിറ സാന്നിധ്യമായിരുന്ന സുമലത മാത്രം മടങ്ങിയെത്തിയില്ല. എന്താണ് കാരണം?

ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!!

സിനിമയിലേക്ക് മടങ്ങി വരുന്നതില്‍ സുമലതയ്ക്ക് വിരോധമൊന്നുമില്ല. പക്ഷെ ഇപ്പോള്‍ സിനിമാ ലോകത്തുള്ള ചില പ്രവണതകളാണ് തന്നെ നിരാശപ്പെടുത്തുന്നത് എന്നും അക്കാരണത്താലാണ് അഭിനയിക്കാത്തത് എന്നും സുമലത പറയുന്നു. എന്താണ് സുമലതയുടെ സങ്കടം.

ആ തുടക്ക കാലം

എഴുപതിന്റെ അവസാനിത്തില്‍ ദിസൈ മാറി പറവൈകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുമലതയുടെ അരങ്ങേറ്റം. 1979 ല്‍ ആന്ധ്രപ്രദേശില്‍ നിന്ന് പതിനഞ്ചാം വയസ്സില്‍ സുന്ദരി പട്ടം അണിഞ്ഞ സുമലതയെ 1001 രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഡി രാമ നായിഡു അന്ന് തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. മികച്ച പുതുമുഖ നടിയുമായി.

സിനിമാ ലോകത്ത് സുമലത

തമിഴില്‍ നിന്ന് കന്നടയിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും സുമലതയ്ക്ക് അവസരങ്ങള്‍ വന്നു. പത്തിലധികം തമിഴ് ചിത്രങ്ങളിലും ഇരുപതിലധികം കന്നട ചിത്രങ്ങളിലും മുപ്പതിലധികം തെലുങ്ക് ചിത്രങ്ങളിലും ഏഴോളം ഹിന്ദി സിനിമകളിലും സുമലത അഭിനയിച്ചു.

മലയാളത്തില്‍

ഏറ്റവും കൂടുതല്‍ മലയാളത്തിലാണ് സുമലത അഭിനയിച്ചത്. 1980 ല്‍ മൂര്‍ഖന്‍ എന്ന ചിത്രം ചെയ്തുകൊണ്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. അക്കാലത്ത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ പെയര്‍ എന്നാണ് സുമലതയെ വിളിച്ചിരുന്നത്. തൂവാനത്തുമ്പികള്‍ എന്ന ചിത്രവും ക്ലാര എന്ന കഥാപാത്രത്തെയും മലയാളികള്‍ക്ക് ഇന്നും ഇഷ്ടമാണ്.

ഇപ്പോള്‍ എന്താണ് പ്രശ്‌നം

ഇന്നും അഭിനയിക്കാന്‍ സുമലതയ്ക്ക് താത്പര്യമുണ്ട്. പക്ഷെ അന്നത്തെ നായകന്‍ ഇപ്പോഴും മികച്ച വേഷങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ പോലുള്ള നടിമാരെ തേടിയെത്തുന്നത് യാതൊരു പ്രാധാന്യവുമില്ലാത്ത ചെറിയ വേഷങ്ങളാണ് എന്നതാണ് സുമലതയുടെ സങ്കടം. പ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും വരാത്തത് കൊണ്ടാണ് മടങ്ങി വരാത്തത് എന്നും നടി വ്യക്തമാക്കി.

English summary
What is annoying grief of Sumalatha to coming back in industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam