തെലുങ്ക് സൂപ്പര്‍താരവുമായുള്ള ഹന്‍സികയുടെ ബന്ധം... പ്രണയമോ അതോ..???

അല്ലു അര്‍ജ്ജുന്‍ നായകനായ ദേശമുണ്ടുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹന്‍സിക മോട്ടുവാണി സിനിമാ നായിക നിരയിലേക്ക് എത്തിയത്. തെലുങ്കില്‍ നിന്ന് തമിഴിലേക്ക് ചുവടു മാറ്റിയ ഹന്‍സിക ഇപ്പോള്‍ തെലുങ്കില്‍ തീരെ സജീവമല്ല. തമിഴകത്തും അവസരങ്ങള്‍ കുറഞ്ഞതോടെ ഹന്‍സിക വീണ്ടും തെലുങ്കില്‍ അവസരം തേടുന്നുണ്ട് എന്ന് കേള്‍ക്കുന്നു.

ഇതിനിടെയാണ് നടിയെ പറ്റി പുതിയ ഗോസിപ്പ് പരക്കുന്നത്. തെലുങ്ക് എനര്‍ജ്ജറ്റിക് ആക്ടര്‍ എന്ന വിശേഷണമുള്ള നടന്‍ റാമുമായി ഹന്‍സിക പ്രണയത്തിലാണത്രെ. ചിമ്പുവുമായുള്ള പ്രണയത്തിന് ശേഷം ഹന്‍സിക റാമുമായി അടുപ്പത്തിലായി എന്നാണ് പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിമ്പുവുമായുള്ള അടുപ്പം

ചിമ്പുവുമായുള്ള അടുപ്പം

വാലു എന്ന ചിത്രത്തിലൂടെയാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനിയെയും പോലെ ജീവിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. എന്നാല്‍ വാലു എന്ന ചിത്രം തിയേറ്ററിലെത്തുന്നതിന് മുന്നേ ഇരുവരും പിരിഞ്ഞിരുന്നു.

പല ഗോസിപ്പുകളും

പല ഗോസിപ്പുകളും

ചിമ്പുവുമായി വേര്‍പിരിഞ്ഞ ശേഷം പലര്‍ക്കൊപ്പവും ഹന്‍സികയുടെ പേര് പറഞ്ഞു കേട്ടു. പ്രഭുദേവയായിരുന്നു ആദ്യം. എന്നാല്‍ ജീവിതത്തിലിനിയൊരു പെണ്ണില്ല എന്ന് പ്രഭുദേവ പറഞ്ഞതോടെ ആ കിംവദന്തി അവസാനിച്ചു. പിന്നീട് ജയം രവിയ്‌ക്കൊപ്പവും ഹന്‍സികയുടെ പേര് പറഞ്ഞുകേട്ടു.

ഇപ്പോള്‍ റാം

ഇപ്പോള്‍ റാം

തെലുങ്ക് നടന്‍ റമിന്റെ പേരാണ് ഇപ്പോള്‍ ഹന്‍സികയ്‌ക്കൊപ്പം കേള്‍ക്കുന്നത്. ഇരുവരെയും പല സ്വകാര്യ ഇടങ്ങളിലും ഒരുമിച്ച് കണ്ടു എന്നാണ് തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അത് പ്രണയമല്ല

അത് പ്രണയമല്ല

എന്നാല്‍ അത് പ്രണയമല്ല എന്ന് ഹന്‍സികയുടെ ആരാധകര്‍ പറയുന്നു. കണ്ടിരീഗ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതുമുതല്‍ റാമും ഹന്‍സികയും സുഹൃത്തുക്കളാണ്. ഇരുവരും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ലെന്നാണ് ഹന്‍സിക ഫാന്‍സ് സ്ഥാപിക്കുന്നത്.

അവസരങ്ങള്‍ക്ക് വേണ്ടി

അവസരങ്ങള്‍ക്ക് വേണ്ടി

അതൊന്നുമല്ല, പ്രണയമല്ലെങ്കില്‍ പിന്നെ അവസരങ്ങള്‍ക്ക് വേണ്ടിയാവും ഹന്‍സിക റാമിനൊപ്പം കൂടിയത് എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ റാമിലൂടെ തെലുങ്ക് സിനിമ ലോകത്തേക്ക് കടക്കാനാണത്രെ ഹന്‍സികയുടെ ഒരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X