»   » ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സ്‌റ്റൈലിഷ് സംവിധായകന്‍ എന്നറിയപ്പെടുന്ന അമല്‍ നീരദ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രവുമായി ഒരു ബന്ധമുണ്ട്.

ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് അനു ഇമ്മാനുവിലിനെ ഒഴിവാക്കിയതിനെ കുറിച്ച് അമല്‍ നീരദ് പറയുന്നു

അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബിഗ് ബി. ഈ ചിത്രത്തിലൂടെ അഞ്ച് ഛായാഗ്രാഹകരെയാണ് മലയാള സിനിമയിക്ക് ലഭിച്ചത്. അതില്‍ നാല് പേരും അവരവരുടേതായ നിലകളില്‍ സ്ഥാനം ഉറപ്പിച്ചു. അഞ്ചാമന്‍ എവിടെ?

ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

അഞ്ച് ചെറുപ്പക്കാരാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകരായി തുടക്കം കുറിച്ചത്. ഇവര്‍ അമല്‍ നീരദ് കമ്പനി എന്നറിയപ്പെട്ടു. സമീര്‍ താഹിര്‍, ജോമോന്‍ ടി ജോണ്‍, ഷൈജു ഖാലിദ്, സതീഷ് കുറുപ്പ്, രാണദിവെ എന്നിവരാണ് ആ അഞ്ച് പേര്‍

ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

സമീര്‍ താഹിര്‍ അധികം വൈകാതെ തന്നെ ഛായാഗ്രാഹകനായി പേരെടുക്കുകയും സംവിധായകനും നിര്‍മാതാവുമായി മാറുകയും ചെയ്തു. ചാപ്പാ കുരിശ് എന്ന സമീര്‍ ചിത്രത്തിലൂടെ ജോമോന്‍ സ്വതന്ത്രനായി. അമലിന്റെ അന്‍വര്‍ എന്ന ചിത്രത്തിലൂടെ സതീഷ് കുറുപ്പും രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലൂടെ ഷൈജു ഖാലിദും സ്വതന്ത്രനായി.

ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

ഇവിടെയൊന്നും അഞ്ചാമന്‍ രാണദിവെയെ കണ്ടില്ല. എന്നാല്‍ ഈ ദുല്‍ഖര്‍ സല്‍മാന്‍ - അമല്‍ നീരദ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന് രാണദിവെയാണ്. നേരത്തെ ദുല്‍ഖറും അമലും ഒന്നിച്ച അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യയ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിരുന്നു. എന്നിരുന്നാലും രണദിവെയുടെ ഔദ്യോഗിക അരങ്ങേറ്റം ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ദുല്‍ഖര്‍ - അമല്‍ ചിത്രത്തിലൂടെയാകും

ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് മമ്മൂട്ടിയുടെ ബിഗ് ബിയുമായുള്ള കണക്ഷന്‍ എന്താണ്?

അമല്‍ നീരദ് കമ്പനിയിലൂടെ സിനിമയില്‍ അരങ്ങേറിയ നാല് പേരും ഛായാഗ്രാഹകന്മാരായും നിര്‍മാതാക്കളായും സംവിധായകരായുമൊക്കെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയില്‍ അവരവരുടെ സ്ഥാനം കണ്ടെത്തി. രാണദിവെയ്ക്കും ഇതൊരു അവസരമാണ്. കാത്തിരിയ്ക്കാം.

English summary
What Is Dulquer Salmaan-Amal Neerad Movie's Connection With Mammootty's Big B?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X