»   »  മമ്മൂട്ടിയുടെ ബിഗ് ബിയുമായി ദുല്‍ഖര്‍ സല്‍മാനൊരു പ്രത്യേക ബന്ധമുണ്ട്, വെളിപ്പെടുത്തലുമായി അമല്‍

മമ്മൂട്ടിയുടെ ബിഗ് ബിയുമായി ദുല്‍ഖര്‍ സല്‍മാനൊരു പ്രത്യേക ബന്ധമുണ്ട്, വെളിപ്പെടുത്തലുമായി അമല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് കഥാപാത്രമാണ് ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍. 2017 ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് ഛായാഗ്രാഹകനായിരുന്ന അമല്‍ നീരദ് സംവിധാന രംഗത്ത് എത്തുന്നത്.

പ്രതീക്ഷ തെറ്റിക്കുന്ന മമ്മൂട്ടി, കൂടുതല്‍ ചെയ്യുന്ന ദുല്‍ഖര്‍, ഇവരെ ഉപയോഗിച്ച സംവിധായകന്‍ പറയുന്നു


ബിഗ് ബി എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യുന്ന അമല്‍ ബിഗ് ബി എന്ന ചിത്രവുമായി താരപുത്രനുള്ള ഒരു ബന്ധത്തെ കുറിച്ച് പറയുന്നു.


ബിഗ് ബി എന്ന ചിത്രം

2017 ല്‍ റിലീസ് ചെയ്ത ബിഗ് ബിയ്ക്ക് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ പരജായമായ ചിത്രം ടോറന്റില്‍ ഹിറ്റായി. ഇന്നും പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രമായി ബിലാല്‍ മാറിയത് ചിത്രം ടോറന്റിലും, ടിവിയിലും വന്നതിന് ശേഷമാണ്.


ബിഗ് സംഭവിച്ചത്

ആദ്യ ചിത്രമായ ബിഗ് ബി സംഭവിക്കാന്‍ കാരണം മമ്മൂട്ടിയാണ്. ഞങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച അദ്ദേഹത്തിന് മികച്ചത് നല്‍കാന്‍ ഞങ്ങളും ശ്രമിച്ചു. മെഗാസ്റ്റാര്‍ നല്‍കിയ ധൈര്യവും പിന്തുണയുമാണ് പ്രേക്ഷകര്‍ക്ക് ബിലാലിനെ സമ്മാനിച്ചത് എന്ന് അമല്‍ പറഞ്ഞു.


ആദ്യ കണ്ടത് ദുല്‍ഖര്‍

ബിഗ് ബി യുടെ അണിയറപ്രവര്‍ത്തകരല്ലാതെ പുറത്തു നിന്നും ഈ ചിത്രം കാണുന്ന ആദ്യത്തെ വ്യക്തയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ചെന്നൈയില്‍ ദുല്‍ഖറിനായി പ്രത്യേക സ്‌ക്രീനിങ് നടത്തുകയായിരുന്നുവത്രെ. ബിഗ് ബി ദുല്‍ഖറിന് വളരെ അധികം ഇഷ്ടപ്പെട്ടു. അന്ന് ദുല്‍ഖര്‍ ഒരു നടന്‍ പോലും ആയിരുന്നില്ല.


ഇന്ന് ദുല്‍ഖറിനൊപ്പം

ഇപ്പോള്‍ ദുല്‍ഖറിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് എന്ന് അമല്‍ പറയുന്നു. കുള്ളന്റെ ഭാര്യ എന്ന ചിത്രം ചെയ്യുമ്പോള്‍ മൂന്ന് ദിവസം മാത്രമേ ദുല്‍ഖറിനൊപ്പം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴും ആ കംഫര്‍ട്ട് ലവല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.


സിഐഎ

ഷിബിന്‍ ഫ്രാന്‍സിസ് ആണ് കോമറേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അമല്‍ നീരദിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുടുംബത്തിനും പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കിയിരിയ്ക്കുന്നത്.


English summary
Dulquer Salmaan, the young actor has a special connection with Mammootty's popular movie Big B.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam