ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരിട്ടതിങ്ങനെ
ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരിട്ടു. 'ജോമോന്റെ സുവിശേഷങ്ങള്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോമോന്‍ എന്നാണ് ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. അതുക്കൊണ്ട് തന്നെയാണ് ചിത്രത്തിന് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന് പേരിട്ടതായി പറയുന്നത്.
അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. കാതറിന്‍ എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ടാകും. എന്നാല്‍ ആ നായികയാരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

മുകേഷ്, വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, വീണാ നായര്‍, ശിവാജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, അശ്വിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജോമോന്റെ സുവിശേഷങ്ങള്‍- മുകേഷിനും ഇന്നസെന്റിനുമൊപ്പം, ഒരു ലൊക്കേഷന്‍ ചിത്രം
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തൃശ്ശൂര്‍, തിരുപ്പൂര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications