ഗോപിക പാചകം പഠിയ്‌ക്കുന്നു
വിവാഹം കഴിഞ്ഞാല്‍ അടുത്ത ദിവസങ്ങളിലൊക്കെ പരമ്പരാഗത ചടങ്ങുകളും മറ്റുമായി ദമ്പതികള്‍ തിരക്കിലായിരിക്കും. അല്ലെങ്കില്‍ ഒരു അടിപൊളി ഹണിമൂണ്‍ ട്രിപ്പ് ഇതൊക്കെയാണ് സാധാരണ നവദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കാറുള്ളത്.
എന്നാല്‍ ഗോപികയുടെ കാര്യത്തില്‍ ഇതൊന്നുമല്ല ഇപ്പോള്‍ നടക്കുന്നത്. ഗോപിക തകൃതിയായി പാചകം പഠിക്കുകയാണ്. കാരണമെന്തെന്നോ ഗോപികയുടെ ഭര്‍ത്താവ് ഡോക്ടര്‍ അജിലേഷ് ഒരു ഒന്നാന്തരം തീറ്റപ്രിയനാണെന്നതുതന്നെ.
ചോറും കറിയുമൊക്കെ വെച്ച് വീടൊക്കെ വൃത്തിയായി സൂക്ഷിക്കുന്ന ഒരു നല്ല വീട്ടമ്മയായിരിക്കണം ഗോപികയെന്നാണത്രേ അജിലേഷിന്റെ ആഗ്രഹം. ഈ ആഗ്രഹം സാക്ഷാത്‌കരിക്കാനുള്ള ശ്രമത്തിലാണ് ഗോപിക. ആദ്യം കേരള വിഭവങ്ങളാണ് പാചകം ചെയ്യാന്‍ പഠിക്കുന്നത്.
എന്തായാലും അയര്‍ലണ്ടിലേയ്‌ക്ക് പറക്കുന്നതിന് മുമ്പ്‌തന്നെ ഭര്‍ത്താവിന്റ നാവുവഴി ഹൃദയത്തില്‍ കയറാനുള്ള വിദ്യ വശത്താക്കാന്‍തന്നെയാണ് ഗോപികയുടെ തീരുമാനം.
തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ ഗോപിക അഭിനയിച്ചിട്ടുണ്ടെങ്കിലും അജിലേഷ് ഇതിലൊന്നുപോലും കണ്ടിട്ടില്ലത്രേ. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്യയൊരു താരമാണെന്നത് അജിലേഷിനെ സംബന്ധിച്ച് ഒരു കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെയും തമിഴിലെയും മുന്‍നിര നടന്മാര്‍ക്കൊപ്പം അഭിനയിച്ച തന്റെ ഭാര്യയുടെ പാടവത്തില്‍ താനഭിമാനിക്കുന്നുണ്ടെന്നാണ് അജിലേഷ് പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഗോപികയുടെ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍


Click it and Unblock the Notifications