»   » എന്താണ് പ്രണവ് മോഹന്‍ലാല്‍ ഇത്ര കഷ്ടപ്പെട്ട് പഠിയ്ക്കുന്ന പാര്‍ക്കൗര്‍ എന്നറിയണ്ടേ, വീഡിയോ കാണൂ

എന്താണ് പ്രണവ് മോഹന്‍ലാല്‍ ഇത്ര കഷ്ടപ്പെട്ട് പഠിയ്ക്കുന്ന പാര്‍ക്കൗര്‍ എന്നറിയണ്ടേ, വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

നായകനായുള്ള ആദ്യ ചിത്രത്തിന്റെ കഠിന പരിശ്രമത്തിലാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. അച്ഛന്റെ സ്റ്റാര്‍ഡം ഉപയോഗിച്ച് എവിടെയും കയറിപ്പറ്റണം എന്നാഗ്രഹിച്ചിട്ടില്ലാത്ത പ്രണവ്, അഭിനയത്തിന്റെ കാര്യത്തിലും ഒന്നും എളുപ്പം നേടുന്നില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. ബോളിവുഡില്‍ നിന്നും കോളിവുഡില്‍ നിന്നുമൊക്കെയുള്ള അവസരങ്ങള്‍ മാറ്റി നിര്‍ത്തിയാണ് പ്രണവ് ജീത്തു ജോസഫ് ചിത്രമേറ്റെടുത്തത്.

ഇപ്പോള്‍ ചിത്രത്തിന് വേണ്ടി പാര്‍ക്കൗര്‍ പരിശീലനം നടത്തുകയാണ് താരപുത്രന്‍. എന്താണ് പ്രണവ് ഇത്ര പാട്‌പെട്ട് പഠിച്ചെടുക്കുന്ന പാര്‍ക്കൗര്‍ എന്നറിയണ്ടേ... നോക്കാം

പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ്

ഫ്രഞ്ച് സൈന്യം രൂപകല്‍പന ചെയ്ത കായിക പരിശീലനമാണ് പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ്. ഓടിയും ചാടിയും വലിയ കെട്ടിടങ്ങളില്‍ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങള്‍ മറികടക്കുന്ന രീതിയിലാണ് ഇതിന്റെ പരിശീലനം.

പരിശീലനം ആവശ്യം

ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ്‌സ് 13, കാസിനോ റോയല്‍ തുടങ്ങിയ സിനിമകളില്‍ ഈ പരിശീലനത്തിനധിഷ്ഠിതമായ രംഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൃത്യമായ പരിശീലനത്തിന്റെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ

പരിശീലനത്തിന്റെ പ്രത്യകതകള്‍

* ഫുള്‍ ബോഡി വര്‍ക്കൗട്ട്; ഓട്ടവും ചാട്ടവും തടസ്സങ്ങള്‍ മറികടക്കലുമെല്ലാം ഉള്ളതിനാല്‍ ശരീരത്തിലെ എല്ലാ മസിലുകള്‍ക്കും വ്യായാമം ലഭിയ്ക്കും. ഒരു കളിയുടെ മൂഡ് ഉള്ളതിനാല്‍ ജിമ്മിലെ സ്ഥിരം പരിശീലനത്തിന്റെ വിരസതയില്‍ നിന്ന് രക്ഷപ്പെടാം.

* ബുദ്ധിവികസനം; ഓരോ തടസ്സങ്ങളും മറികടക്കാനായി പരിശീലിയ്ക്കുന്ന ആള്‍ക്ക് സ്വന്തമായ രീതി വികസിപ്പിച്ചെടുക്കാം. ഇത്തരത്തില്‍ പെട്ടന്നുള്ള തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്നതിനാല്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിയ്ക്കും.

* ആത്മവിശ്വാസം വര്‍ധിയ്ക്കും; തടസ്സങ്ങള്‍ മറികടക്കാനുള്ള കഴിവ് കൂട്ടുകയാണ് പരിശീലനത്തില്‍ ചെയ്യുന്നത് എന്നതിനാല്‍ ആത്മവിശ്വാസം വര്‍ധിയ്ക്കുമെന്ന് വിധഗ്ദര്‍ പറയുന്നു.

* എല്ലുകളുടെ കരുത്ത് വര്‍ധിയ്ക്കും; ശരീരത്തിലെ എല്ലുകളുടെ കരുത്ത് വര്‍ധിയ്ക്കാനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പ്രവൃത്തിയ്ക്കുന്നതില്‍ കൂടുതല്‍ വഴക്കം ഉണ്ടാകാനും ഈ പരിശീലനം സഹായിക്കും.

വീഡിയോ കാണാം

എന്താണ് പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ് എന്ന് വീഡിയോ കാണാം. ഇതാണ് ഇപ്പോള്‍ പ്രണവ് പരിശീലിയ്ക്കുന്നത്.

English summary
What is parkour training which is Pranav Mohanlal practicing for his new movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam