മേനോന്‍, നായര്‍... അല്ലെങ്കില്‍ അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേര്; അതാണ് ഈ നടിമാരുടെ അടയാളം

By Aswini

സിനിമയ്ക്കകത്തെത്തിയാല്‍ താരങ്ങള്‍ പേര്മാറ്റുന്നത് സ്വാഭാവികം. എന്തായാലും പേര് മാറ്റുന്നു, എന്നാല്‍ പിന്നെ അല്പം വ്യത്യാസം ഉള്ള പേര് എടുത്തൂടെ. മലയാളത്തില്‍ തന്നെ എത്ര ലക്ഷ്മിയും പാര്‍വ്വതിയും മാളവികയുമാണ്.

പേരിന് പിന്നില്‍ നായരെന്നോ മേനോനെന്നോ ചേര്‍ത്ത് വേണം തിരിച്ചറിയാന്‍. പാര്‍വ്വതി മേനോന്‍, പാര്‍വ്വതി നായര്‍, പാര്‍വ്വതി ജയറാം, പാര്‍വ്വതി ഓമനകുട്ടന്‍, പാര്‍വ്വതി അങ്ങനെ നീളും ആ നിര. ഇനി ലക്ഷ്മി മാരുടെ കാര്യമാണെങ്കിലോ ലക്ഷ്മി, ലക്ഷ്മി മേനോന്‍, ലക്ഷ്മി ഗോപാല സ്വാമി, ലക്ഷ്മി റായ് (റായി ലക്ഷ്മി) അങ്ങനെയും. വെള്ളിത്തിരയില്‍ ഒരേ പേരുകളുള്ള ചിലരെ നോക്കാം.

പാര്‍വ്വതി ജയറാം

പാര്‍വ്വതി ജയറാം

സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് പാര്‍വ്വതി എന്നാണ് ഈ നടി അറിയപ്പെട്ടത്. ജയറാമിനെ വിവാഹം ചെയ്തതോടെ പാര്‍വ്വതി ജയറാമായി. പക്ഷെ പിന്നീട് പേര് മാറ്റി അശ്വതി എന്ന് സ്വീകരിച്ചു.

പാര്‍വ്വതി മേനോന്‍

പാര്‍വ്വതി മേനോന്‍

സിനിമയ്ക്കകത്ത് പാര്‍വ്വതി മേനോന്‍ എന്നാണ് ഈ നടി അറിയപ്പെടുന്നത്. എന്നാല്‍ താന്‍ മേനോന്‍ അല്ലെന്നും പേരിന് പിന്നില്‍ എങ്ങനെ മേനോന്‍ വന്നെന്നും അറിയില്ലെന്നാണ് പാര്‍വ്വതി പറയുന്നത്. ഇപ്പോല്‍ പാര്‍വ്വതി എന്ന് മാത്രമാണ് പേര്

 പാര്‍വ്വതി ഓമനകുട്ടന്‍

പാര്‍വ്വതി ഓമനകുട്ടന്‍

മുന്‍ ലോക സുന്ദരി പാര്‍വ്വതി ഓമനകുട്ടന് പിന്നില്‍ അച്ഛന്റെ പേരാണ്.

പാര്‍വ്വതി രതീഷ്

പാര്‍വ്വതി രതീഷ്

ഇപ്പോള്‍ പുതുതായി മലയാളത്തിന് ഒരു പാര്‍വ്വതിയെ കൂടെ ലഭിച്ചിരിക്കുന്നു. ആദ്യകാല നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ്

പാര്‍വ്വതി നായര്‍

പാര്‍വ്വതി നായര്‍

ഇതാ മറ്റൊരു പാര്‍വ്വതി, പാര്‍വ്വതി നായര്‍. പോപ്പിന്‍സ്, യക്ഷി, നീ കൊ ഞാ ചാ, ആംഗ്രി ബേബീസ് എന്നി മലയാള ചിത്രങ്ങളില്‍ തിളങ്ങിയ പാര്‍വ്വതി ഇപ്പോള്‍ ഉലകനായകനൊപ്പം ഉത്തമ വില്ലനിലും അജിത്തിനൊപ്പം എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലും അഭിനയിച്ച സന്തോഷത്തിലാണ്.

ലക്ഷ്മി

ലക്ഷ്മി

ഇനി ലക്ഷ്മിമാരിലേക്ക് വരാം. ആദ്യകാല നടി ലക്ഷ്മി തന്നെയാകട്ടെ തുടക്കം

ലക്ഷ്മി രാമകൃഷ്ണന്‍

ലക്ഷ്മി രാമകൃഷ്ണന്‍

നടിയും തമിഴ് സിനിമാ സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍

ലക്ഷ്മി ഗോപാലസ്വാമി

ലക്ഷ്മി ഗോപാലസ്വാമി

പേര് പോലെ ഐശ്വര്യമുള്ള മുഖമാണ് ലക്ഷ്മി ഗോപാലസ്വാമിയുടേത്.

ലക്ഷ്മി മേനോന്‍

ലക്ഷ്മി മേനോന്‍

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി തമിഴില്‍ ഭാഗ്യം നേടിയ ലക്ഷ്മി മേനോന്‍

 ലക്ഷ്മി റായ്

ലക്ഷ്മി റായ്

അടുത്തിടെ റായ് ലക്ഷ്മി എന്ന് പേര് മാറ്റിയ ലക്ഷ്മി റായ്. പേര് തിരിച്ചും മറിച്ചും ഇട്ടാലും പേരിനൊപ്പം ലക്ഷ്മി ഉണ്ടല്ലോ

ലക്ഷ്മി പ്രിയ

ലക്ഷ്മി പ്രിയ

ഹാസ്യവേഷങ്ങളിലൂടെയും സഹനടി വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ലക്ഷ്മി പ്രിയ

മാളവിക

മാളവിക

ബാലതാരമായി മലയാള സിനിമയിലെത്തിയ മാളവിക

മാളവിക നായര്‍

മാളവിക നായര്‍

പകിട, ഓര്‍മക്കുയില്‍ പാടുമ്പോള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക നായര്‍. ഇപ്പോള്‍ തമിഴില്‍ കുക്കു എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

മാളവിക മേനോന്‍

മാളവിക മേനോന്‍

മലയാളത്തില്‍ ബാലതാരമായെത്തി തമിഴില്‍ നായികയായി തിളങ്ങുന്ന മാളവിക മേനോന്‍

മാളവിക മോഹന്‍

മാളവിക മോഹന്‍

പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മാളവിക മോഹന്‍

മാളവിക വാലിസ്

മാളവിക വാലിസ്

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ അരങ്ങേറിയ മാളവിക വാലിസ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X