twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    By Aswini
    |

    പ്രേമം സിനിമയുമായി ബന്ധപ്പെട്ട വിവാദ അങ്ങനെ ആന്റി ക്ലൈമാക്‌സിനോട് അടുക്കുന്നു. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനില്‍ നിന്നാണ് ലീക്കായതെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കണ്ടെത്തല്‍. നിര്‍മാതാവ് അന്‍വര്‍ റഷീദുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പുത്രന്‍ സ്വന്തം സിനിമ ഇന്റര്‍നെറ്റിലിട്ടതെന്നാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായവാദം.

    പുത്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തതും വാര്‍ത്തകള്‍ക്ക് ബലം കൂട്ടി. എന്നാല്‍ വാര്‍ത്ത പുത്രന്‍ നിഷേധിച്ചു. താനാണ് സിനിമ ഇന്റര്‍നെറ്റിലിട്ടതെന്ന് അന്‍വറോ അന്വേഷണ സംഘമോ പരഞ്ഞിട്ടില്ലെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. എന്താണ് കഥയുടെ ഇപ്പോഴത്തെ കിടപ്പു വശം...ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

    അണിയറയില്‍ നിന്നാണെന്ന സൂചന

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നില്‍ അണിയറപ്രവര്‍ത്തകരില്‍ ചിലരാണെന്ന സൂചന ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. നിലവിലെ സാഹചര്യവുമായി ഇതിനെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനുമായി ബന്ധിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

    ചോദ്യം ചെയ്തതില്‍

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    ചിത്രത്തിന്റെ സംവിധായകനും എഡിറ്ററുമായ അല്‍ഫോണ്‍സ് പുത്രനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ആന്റി പൈറസി സെല്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു എന്നാണ് അറിയുന്നത്.

    പുത്രനും അന്‍വറും തമ്മില്‍?

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    പ്രേമം സിനിമ ഹിറ്റായെങ്കിലും നിര്‍മാതാവ് അന്‍വര്‍ റഷീദുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് ഈ വാര്‍ത്തയെ സാധൂകരിക്കുന്നതിന് പറയുന്ന കാരണം.

    പ്രശ്‌നം

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    ഷൂട്ടിങ് തീര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമയുടെ മൂന്നിലൊന്ന് ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കുറച്ചു ഭാഗങ്ങള്‍ നഷ്ടപ്പെട്ടുപോയത്രെ. അത്രയും ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. അത് നിര്‍മ്മാതാവിന് അധിക ബാദ്ധ്യതയായി. സംവിധായകനും നിര്‍മ്മാതാവും അകലുന്നത് ഈ ഘട്ടത്തിലാണ്. ഇതാണോ പ്രശ്‌നത്തിന് കാരണമെന്നാണ് ചോദ്യം

    സംശയിക്കാന്‍ കാരണം

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    സ്വന്തം വീടിനടുത്തു വച്ചാണ് അല്‍ഫോന്‍സ് പുത്രന്‍ സിനിമ എഡിറ്റ് ചെയ്തത്. എഡിറ്റിങ് പൂര്‍ത്തിയായി സെന്‍സറിംഗിന് നല്‍കിയ പ്രിന്റിന്റെ പതിപ്പാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ്, അവസാന മിനുക്ക് പണികള്‍ നടത്തിയ സ്റ്റുഡിയോ എന്നിവ കഴിഞ്ഞാല്‍ പ്രിന്റ് പുറത്തു പോകാന്‍ സാദ്ധ്യതയള്ളത് അണിയറക്കാരില്‍ നിന്നാണ്.

    സംവിധായകന്‍ ചെയ്യുമോ

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    ഒരു സംവിധായകന്‍ സ്വന്തം ചിത്രം തുലയ്ക്കുമെന്നൊന്നും അന്വേഷണ സംഘം കരുതുന്നില്ല. സംവിധായകനൊപ്പമുള്ള ആരെങ്കിലും ചെയ്തിരിക്കാം എന്നാണ് അവര്‍ കരുതുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

    അന്‍വറിന്റെ മൊഴി

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    നാല് സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചതെന്ന് അന്‍വര്‍ റഷീദ് മൊഴി നല്‍കിയിരുന്നു. അതിലൊന്ന് അല്‍ഫോണ്‍സ് പുത്രന്റെ എഡിറ്റിങ് റൂം ആണെന്നതും ശ്രദ്ധയമാണ്

    നഷ്ടം നിര്‍മാതാവിന്

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    സൂപ്പര്‍ഹിറ്റായ ചിത്രം നെറ്റില്‍ പ്രചരിച്ചാല്‍ നഷ്ടം നിര്‍മാതാവിന് മാത്രമാണ്. ചിത്രത്തിന് ചാനലുകള്‍ 5.5 കോടി സാറ്റലൈറ്റ് തുക പറഞ്ഞിട്ടും വില പേശുന്ന ഘട്ടത്തില്‍, ഇന്റര്‍നെറ്റില്‍ കോപ്പി വന്ന സാഹചര്യത്തില്‍ ഇനി വലിയ തുക കിട്ടുമെന്ന പ്രതീക്ഷയും വേണ്ട. സിഡി, ഡിവിഡി റൈറ്റും വലിയ തുക പ്രതീക്ഷിക്കേണ്ട.

    പുത്രന്‍ പറയുന്നത്

    അന്‍വറും പുത്രനും തമ്മില്‍ എന്താണ് പ്രശ്‌നം? പ്രേമം ചോര്‍ത്തിയത് സംവിധായകനോ?

    എന്നാല്‍ സിനിമ ചോര്‍ത്തിയത് താനാണെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ മാത്രമാണെന്നാണ് പുത്രന്‍ പറയുന്നത്. അന്‍വര്‍ റഷീദോ അന്വേഷണ സംഘമോ ഇത് പറഞ്ഞിട്ടില്ല. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

    English summary
    What is the problem between Alphonse Puthran and Anwar Rasheed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X