സുരേഷ് ഗോപിയും അമ്മയും തമ്മില്‍ എന്താണ് പ്രശ്‌നം?

By Aswathi

ശത്രുക്കളുടെ കാര്യത്തില്‍ ഒരു പഞ്ഞവും ഇല്ലാത്ത താരമാണ് സുരേഷ് ഗോപി. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കട്ടെ. താര സംഘടനയായ അമ്മയുടെ ഒരു മീറ്റിങിന് പോലും സുരേഷ് ഗോപി പങ്കെടുക്കാറില്ല. അമ്മയ്ക്കും സുരേഷ് ഗോപിയ്ക്കും ഇടയിലെ പ്രശ്‌നത്തെ കുറിച്ച് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഏഷ്യനെറ്റിലെ ന്യൂസ് പോയിന്റ് എന്ന പരിപാടിയല്‍ സുരേഷ് ഗോപി തന്നെ അത് വെളിപ്പെടുത്തി.

1997 ലാണ് സംഭവം നടക്കുന്നത്. പ്രവാസി മലയാളികള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായ അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടി തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും അവതരിപ്പിക്കാന്‍ സുരേഷ് ഗോപി തീരുമാനിക്കുകയുണ്ടായി. അമ്മയില്‍ നിന്ന് പ്രത്യേക അനുമതി നേടിയ ശേഷം സുരേഷ് ഗോപി പരിപാടി അവതരിപ്പിക്കുകയും ചെയ്തു. നാലോ അഞ്ചോ ലക്ഷം രൂപ ഇതിന് പ്രതിഫലമായി സംഘാടകര്‍ അമ്മയ്ക്ക് നല്‍കണം എന്ന ഉറപ്പിന്‍മേലാണ് പരിപാടി നടന്നത്.

suresh-gopi

കേരളത്തില്‍ അവതരിപ്പിച്ച അറേബ്യന്‍ ഡ്രീംസില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം കല്‍പ്പനയും ബിജു മേനോനും പങ്കെടുത്തു. പ്രതിഫലം കൈപ്പറ്റാതെയാണ് മൂവരും പരിപാടി അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി കഴിഞ്ഞതോടെ സംഘാടകര്‍ കാലുമാറി. ഇതോടെ അമ്മ സുരേഷ് ഗോപിയ്ക്ക് നേരെ തിരിഞ്ഞു. ജഗതിയും ജഗദീഷുമാണത്രെ സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ചത്.

സംഘാടകര്‍ പണം നല്‍കുന്നില്ലെങ്കില്‍ സുരേഷ് ഗോപി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് സുരേഷ് ഗോപി അമ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വന്നു. സംഘടനയില്‍ ശിക്ഷിക്കപ്പെട്ട ആളെന്ന നിലയിലാണ് താന്‍ അമ്മയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കാത്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ജഗതിയുടെയും ജഗദീഷിന്റെ രൂക്ഷവിമര്‍ശനം തന്നെ ഏറെ വേദനിപ്പിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X