കാവ്യ മാധവനും വിദ്യാ ബാലനും തമ്മില്‍ എന്താണ് ബന്ധം?
ലക്ഷ്യ എന്ന പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ച കാവ്യ മാധവന് സിനിമാ ലോകത്തു നിന്നും ആശംസകളുടെ പ്രവാഹമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് കാവ്യയുടെ ലക്ഷയ്ക്ക് തിരി തെളിയിച്ചത്. ഇന്നസെന്റ് ഉള്‍പ്പെട മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ലുലു മാരിയറ്റില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തു.
പക്ഷെ ആരാധകരെ ഞെട്ടിച്ചത് ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ എത്തിയ ഒരു അതിഥിയെ കണ്ടപ്പോഴാണ്. മറ്റാരുമല്ല, സാക്ഷാല്‍ വിദ്യാ ബാലന്‍. വിദ്യയെ കാവ്യയ്ക്ക് എങ്ങനെയാണ് പരിയമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ കാവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

ലക്ഷ്യയുടെ ഉദ്ഘാടനത്തിന് ആദ്യം ക്ഷണിച്ചത് വിദ്യാ ബാലനെ ആയിരുന്നത്രെ. ക്ഷണിച്ചപ്പോള്‍ എന്റെ ഇംഗ്ലീഷ് മനസ്സിലാവാഞ്ഞിട്ടോ എന്തോ, വരാം എന്ന് വിദ്യ സമ്മതിച്ചു. പക്ഷെ അപ്രത്യക്ഷമായ എന്തോ തിരക്കുകള്‍ കാരണം നേരിട്ടെത്താന്‍ കഴിഞ്ഞില്ല- കാവ്യ പറഞ്ഞു നിര്‍ത്തി.
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും, മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സിലൂടെ കാവ്യയ്ക്ക് ആശംസകളുമായെത്തി. ചടങ്ങിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയില്‍ കാവ്യയുടെ ഉറ്റസുഹൃത്തുക്കളായ റിമി ടോമി, ആന്‍ അഗസ്റ്റിന്‍, റിമ കല്ലിങ്കല്‍, അനുശ്രീ പാര്‍വ്വതി നമ്പ്യാര്‍, തുടങ്ങിയവര്‍ റാംപില്‍ നടന്നു. അവരെ വേദിയിലെത്തിച്ചതാവട്ടെ ലാല്‍ ജോസും


Click it and Unblock the Notifications