ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

By Aswathi

ആകെ മൊത്തം പതിനൊന്ന് ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കണുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ മൂന്നേ മൂന്ന് ചിത്രങ്ങളാണ് പ്രതീക്ഷിച്ച വിജയത്തില്‍ എത്താതെ പോയത്. ബാക്കി ഹിറ്റായ സിനിമകളൊക്കെ എടുത്തു പരിശോധിച്ചാല്‍ അതിലൊക്കെ ഒരു കാര്യം ആവര്‍ത്തിക്കുന്നുണ്ട്.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പേപ്പര്‍ കട്ടിങ്‌സിലാണ് ഈ കണ്ടു പിടിത്തത്തിന്റെ വിശദവിവരങ്ങളുള്ളത്. ക്ലബ്ബ് എം എമ്മിലെ ആര്‍ ജെ രാഘവാണ് കണ്ടുപിടിത്തം നടത്തിയത്. എന്താണീ കണ്ടുപിടിത്തം എന്നല്ലേ... സെക്കന്റ് ഷോ മുതല്‍ വിക്രമാദിത്യന്‍ വരെയുള്ള ദുല്‍ഖറിന്റെ ഹിറ്റുകളുടെ രഹസ്യമറിയാന്‍ തുടര്‍ന്ന് വായിക്കൂ.

വീട് വിട്ടിറങ്ങിപ്പോക്ക്

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റായ സനിമകളിലൊക്കെ ഒരു കഥയേ ഉണ്ടാകൂ. വീട്ടുകാരോട് പിണങ്ങി വീടു വിട്ട് പോകുക.

സെക്കന്റ് ഷോയില്‍

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

ദുല്‍ഖറിന്റെ ആദ്യത്തെ ചിത്രമാണ് സെക്കന്റ് ഷോ. ഇതില്‍ ദുല്‍ഖര്‍ അമ്മ രോഹിണിയോട് പിണങ്ങി വീട് വിട്ടിറങ്ങുന്നു. കാശുണ്ടാക്കുന്നു. പടം ഹിറ്റ്

ഉസ്താദ് ഹോട്ടല്‍

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

ദുല്‍ഖറിന് മാര്‍ക്കറ്റ് നല്‍കിയ ഉസ്താദ് ഹോട്ടലും പറഞ്ഞത് സമാനമായ മറ്റൊരു കഥയാണ്. വാപ്പയോട് പിണങ്ങി ഉപ്പൂപ്പയുടെ അടുത്തെത്തുന്നു. പടം ഹിറ്റായി

എബിസിഡി

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

എബിസിഡിയിലും കഥ മറ്റൊന്നല്ല. അച്ഛന്‍ ദുല്‍ഖറിന് പണി കൊടുത്തു. വീട്ടില്‍ നിന്ന് മാത്രമല്ല രാജ്യംവിട്ട് പോകുന്ന ദുല്‍ഖര്‍ പ്രശസ്തിയിലെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

ഈ ചിത്രത്തില്‍ ദുല്‍ഖറിന് മണിപ്പൂരി പെണ്ണുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ക്കുന്നു. പതിവു പോലെ വീട് വിട്ടിറങ്ങുന്നു. പടം ഹിറ്റ്

ബാംഗ്ലൂര്‍ ഡെയ്‌സ്

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

ബാംഗ്ലൂര്‍ ഡെയ്‌സിലെത്തിയപ്പോള്‍ അച്ഛനും അമ്മയും ശരിയല്ലാത്തതുകൊണ്ട് ദുല്‍ഖര്‍ വീട് വിട്ടിറങ്ങുകയായിരുന്നു.

വിക്രമാദിത്യനും

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

വിക്രമാദിത്യനിലും ദുല്‍ഖര്‍ അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങുകയാണ്. അതും ഹിറ്റ്

തകര്‍ച്ചയ്ത്ത് കാരണം

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

തീവ്രം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ വീട്ടുകാരെ കാണിച്ചില്ല. പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ വീട്ടുകാരോട് പിണങ്ങിയില്ല. സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തില്‍ വീട്ടുകാരേ ഇല്ല. പടങ്ങള്‍ പൊട്ടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X