»   » പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രം; വളരെ രഹസ്യമായി ചിത്രീകരണം പുരോഗമിയ്ക്കുന്നു

പൃഥ്വിയുടെ ബിഗ് ബജറ്റ് ചിത്രം; വളരെ രഹസ്യമായി ചിത്രീകരണം പുരോഗമിയ്ക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. കര്‍ണന്‍, ടിയാന്‍, ലൂസിഫര്‍ (സംവിധാനം) അങ്ങനെ പൃഥ്വിരാജിന്റെ കൈകളിലുമുണ്ട് കുറച്ച് ബിഗ് ബജറ്റ് ചിത്രങ്ങള്‍.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍, എന്തിന് വേണ്ടി ?


മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. അതീവ രഹസ്യമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.


അതീവ രഹസ്യമായി

കഥാപാത്രങ്ങളുടെ ഗെറ്റപ്പും കഥയും പുറത്ത് പോകാതിരിയ്ക്കാന്‍ വേണ്ടിയാണ് അതീവ രഹസ്യമായി ചിത്രീകരണം നടത്തുന്നത്. ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ സിനിമയുമായി ബന്ധമില്ലാത്തവര്‍ക്കോ പ്രവേശനമില്ല


രാമോജി സിറ്റിയില്‍

മണിച്ചിത്രത്താഴിലെ ആ രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടുമലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സിനിമ 90 ശതമാനവും രാമോജിയില്‍ ചിത്രീകരിക്കുന്നത്. സിനിമയിലെ കഥ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ആ പരിസരം തേടിയാണ് അണിയറക്കാര്‍ ഹൈദരാബാദിലെത്തിയത്


സെറ്റുകളുടെ പ്രത്യേകത

ടിയാനിലെ പ്രധാന ആകര്‍ഷണം സെറ്റുകളാണ്. വമ്പന്‍ സെറ്റുകളാണ് ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു വില്ലേജ് പൂര്‍ണ്ണമായും സെറ്റിട്ടാണ് ചെയ്യുന്നത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.


20 കോടിയ്ക്ക് മുകളില്‍

ഇരുപത് കോടിയ്ക്ക് മുകളിലാണത്രെ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. മുഹമ്മദ് ഹനീഫാണ് സിനിമ നിര്‍മിയ്ക്കുന്നത്.


English summary
What is the secret in Prithviraj's Tiyaan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam