»   » പ്രചരിക്കുന്ന നഗ്നവീഡിയോ സുകന്യയുടേത് തന്നെയോ, അറസ്റ്റിലായ നടി സുകന്യയാണോ?

പ്രചരിക്കുന്ന നഗ്നവീഡിയോ സുകന്യയുടേത് തന്നെയോ, അറസ്റ്റിലായ നടി സുകന്യയാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടുകാരിയാണെങ്കില്‍ കൂടെ മലയാളിത്തമുള്ള ഒത്തിരി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് സുകന്യ. അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ തൂവല്‍ കൊട്ടാരം, ചന്ദ്രലേഖ, അമ്മ അമ്മായി അമ്മ തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി.

എന്നാല്‍ ഇപ്പോള്‍ സുകന്യയെ കുറിച്ച് 'അപരിചിതമായ' ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. നഗ്നവീഡിയോ യൂട്യൂബില്‍ പരക്കുന്നു എന്നും, പെണ്‍വാണിഭത്തിന് അറസ്റ്റിലായി എന്നുമൊക്കെ കേള്‍ക്കുന്നു. എന്താണ് ഇതിലെ സത്യാവസ്ഥ... നമ്മുടെ സുകന്യ തന്നെയാണോ അത്? നോക്കാം

പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത

2014 ല്‍ നടന്ന ഒരു സംഭവത്തെ കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്. പെണ്‍വാണിഭക്കേസില്‍ സുകന്യയും കൂട്ടാളികളും അറസ്റ്റിലായത്രെ. താന്‍ നടിയാണെന്ന് പറഞ്ഞ്, പൊലീസുകാര്‍ക്ക് കാശെറിഞ്ഞ് കേസില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്.

ആ സുകന്യയല്ല ഈ സുകന്യ

എന്നാല്‍ 2014 ല്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ നടി സുകന്യ, മലയാളത്തിനും തെലുങ്കിനും തമിഴിനുമൊക്കെ സുപരിചിതയായ ഈ സുകന്യയല്ല എന്നതാണ് വാസ്തവം. ബെംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണ് അന്ന് അറസ്റ്റിലായ നടി. പേരാണ് 'കണ്‍ഫ്യൂഷനു'ണ്ടാക്കിയത്.

നഗ്നവീഡിയോ സുകന്യയുടേതോ

മുന്‍ കാമുകനൊപ്പമുള്ള സുകന്യയുടെ നഗ്നവീഡിയോ യൂട്യൂബില്‍ വൈറലാകുന്നു എന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന മറ്റൊരു വാര്‍ത്ത. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. അങ്ങനെ ഒരു വീഡിയോ യൂട്യബില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അത്തരമൊരു വീഡിയോ മോര്‍ഫ് ചെയ്‌തെടുക്കാന്‍ ഈ കാലത്ത് പ്രയാസമൊന്നും ഇല്ലല്ലോ

സിനിമാ താരങ്ങള്‍ പൊതു സ്വത്താണോ?

സിനിമാ താരങ്ങള്‍ പൊതു സ്വത്താണോ. ആരാധിക്കുന്നത് ആവാം. എന്നാല്‍ അവരെ കുറിച്ച് എന്തും പറഞ്ഞ് പരത്താം. അത് തങ്ങളുടെ മൗലികാവകാശമാണ് എന്ന് ധരിച്ചുവയ്ക്കുന്ന ചിലരുണ്ട്. ഇപ്പോഴും പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ സത്യമോ മിഥ്യയോ എന്ന് ഉറപ്പില്ല...

English summary
What is the truth behind spreading news about Sukanya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam