»   » ജയറാമും അത് പറഞ്ഞ് കളിയാക്കുമ്പോള്‍ എനിക്ക് സങ്കടം വരും; പാര്‍വ്വതി വെളിപ്പെടുത്തുന്നു

ജയറാമും അത് പറഞ്ഞ് കളിയാക്കുമ്പോള്‍ എനിക്ക് സങ്കടം വരും; പാര്‍വ്വതി വെളിപ്പെടുത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇന്നലെ, സെപ്റ്റംബര്‍ പത്തിന് വിവഹാ വാര്‍ഷികമായിരുന്നു. കാല്‍ നൂറ്റാണ്ട് കാലമായി ജയറാമും പാര്‍വ്വതിയും ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും ജീവിയ്ക്കുന്നു.

ഒരു ദിവസം 100 സിഗരറ്റ് വലിക്കുന്ന മമ്മൂട്ടി, പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചു!!

സംഭവ ബഹുലമായ ഒരു പ്രണയമായിരുന്നു ജയറാമിന്റെയും പാര്‍വ്വതിയുടേയും. ആ പ്രണയം വിവാഹത്തോടെ വീണ്ടും മധുരിച്ചു.. ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പാര്‍വ്വതി കുടുംബത്തിനൊപ്പമുള്ള ചില സുന്ദര നിമിഷങ്ങള കുറിച്ച് പങ്കുവയ്ക്കുന്നു.

വായനാ ശീലം

വിവാഹം കഴിഞ്ഞതോടെ സിനിമയോടൊപ്പം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്ന വായന ശീലവും ഉപേക്ഷിച്ചു എന്ന് പാര്‍വ്വതി പറയുന്നു. പക്ഷെ മക്കള്‍ വളര്‍ന്നതോടെ ആ ശീലം വീണ്ടും തുടങ്ങി.

ഇഷ്ടമുള്ള കാര്യങ്ങള്‍

വായന, നൃത്തം, യാത്ര എന്നിവയാണ് പാര്‍വ്വതിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്ന് കാര്യങ്ങള്‍. ഓരോ യാത്രകള്‍ ഓരോ നിമിഷത്തിലും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്.

സങ്കടം വരുന്നത്

യാത്രയ്ക്കിടയില്‍ ഞാന്‍ പ്രകൃതിയെ കുറിച്ച് വര്‍ണ്ണിയ്ക്കുമ്പോള്‍ മക്കള്‍ കളിയാക്കും. മക്കള്‍ക്കൊപ്പം ജയറാമും കൂടി കളിയാക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നു. പക്ഷെ അതൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്- പാര്‍വ്വതി പറഞ്ഞു.

പാര്‍വ്വതി - ജയറാം പ്രണയം

സംഭവ ബഹുലായ പ്രണയമായിരുന്നു പാര്‍വ്വതിയുടെയും ജയറാമിന്റെയും. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് പടര്‍ന്ന പ്രണയകഥ പാട്ടായതോടെ ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത് പാര്‍വ്വതിയുടെ അമ്മ വിലക്കി. പരസ്പരം കാണാനും സംസാരിക്കാനുമുള്ള എല്ലാ വഴികളും അടച്ചു. അപ്പോഴൊക്കെ ആ പ്രണയം കൂടുതല്‍ ശക്തി പ്രാപിയ്ക്കുകയായിരുന്നു.

വിവാഹത്തിലേക്ക്

പാര്‍വ്വതിയുടെ വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ വിലക്കുകള്‍ മറികടന്ന് നാല് വര്‍ഷത്തെ പ്രണയം 1992 ല്‍ വിവാഹത്തിലേക്ക് കടന്നു. വിവാഹ ശേഷം കുട്ടികളൊക്കെ ഉണ്ടായതിന് ശേഷമാണത്രെ പാര്‍വ്വതിയുടെ വീട്ടുകാരുടെ പരിഭവം കുറച്ചു കുറച്ചായി മാറിയത്.

സിനിമ വിട്ടു

ജയറാമുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണമായും പാര്‍വ്വതി സിനിമ ഉപേക്ഷിച്ചു. എന്നാല്‍ കുട്ടിക്കാലം മുതലേ കൂടെ കൊണ്ട് നടക്കുന്ന നൃത്തത്തിന് വേണ്ടി സമയം കണ്ടെത്തി. അതിന് ജയറാമിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു.

അഭിനയത്തിലേക്കില്ല

അഭിനയിക്കാനില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്. അഭിനയിക്കുന്ന കാലത്ത് തന്നെ നടിയ്ക്ക് മടിയായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത് എന്നാണ് പാര്‍വ്വതിയും പറഞ്ഞത്. അതുകൊണ്ട് വിവാഹ ശേഷം സിനിമ ഉപേക്ഷിക്കാന്‍ പാര്‍വ്വതിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല.

English summary
What Jayaram makes Parvathy to grief
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam