»   » പൃഥ്വിയ്ക്ക് പാരയായത് വിഗ്ഗ്, മമ്മൂട്ടിയുടെ ആവര്‍ത്തനം, ദുല്‍ഖറിന് പുരസ്‌കാരം കിട്ടാന്‍ കാരണം ഇതാണ്

പൃഥ്വിയ്ക്ക് പാരയായത് വിഗ്ഗ്, മമ്മൂട്ടിയുടെ ആവര്‍ത്തനം, ദുല്‍ഖറിന് പുരസ്‌കാരം കിട്ടാന്‍ കാരണം ഇതാണ്

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ എന്ന പോലെ ഈ വര്‍ഷത്തെയും സംസ്ഥാന പുരസ്‌കാരം ആരെയൊക്കെയോ വെറുതെ സ്തൃംപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മികച്ച ചിത്രം, സംവിധായകന്‍, നവാഗത സംവിധായകന്‍, നടന്‍ തുടങ്ങിയ കാറ്റഗറിയിലെ അവാര്‍ഡുകളാണ് പ്രേക്ഷകര്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിയാത്തത്.

സംസ്ഥാന പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി

എന്തുകൊണ്ട് പൃഥ്വിരാജിനെയും മമ്മൂട്ടിയെയുമൊക്കെ തഴഞ്ഞ് ദുല്‍ഖറിന് പുരസ്‌കാരം കൊടുത്തു എന്നും, ഒഴുവു ദിവസത്തെ കളി എങ്ങിനെ മികച്ച ചിത്രമായി എന്നുമൊക്കെ അറിയാന്‍ പ്രേക്ഷകര്‍ക്കും താത്പര്യമുണ്ടാവില്ലേ. 73 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിന് വേണ്ടി വിവിധ കാറ്റഗറിയില്‍ ജൂറിയ്ക്ക് മുന്നിലെത്തിയത്. മൊത്തം പുരസ്‌കാരങ്ങളും നിര്‍ണയ്ക്കുന്നത് നാളേക്കുള്ള കരുതല്‍ എന്ന ടാഗ് ലൈനോടുകൂടെയാണ്.

state-award

മികച്ച നടനുള്ള പുരസ്‌കാരത്തിനെതിരെയാണ് വ്യാപകമായി പ്രതിഷേധമുയരുന്നത്. പത്തിലധികം വ്യത്യസ്ത ഭാവങ്ങളിലൂടെയുള്ള അഭിനയത്തിനാണ് ചാര്‍ലിയെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് പുരസ്‌കാരം നല്‍കിയതെന്ന് ജൂറി പറയുന്നു. കുട്ടിത്തവും സൗഹൃദവും സഹാനുഭൂതിയും അടക്കി പിടിച്ച പ്രണയവുമെല്ലാം ചാര്‍ലിയില്‍ കണ്ടു എന്ന് ജൂറി വിലയിരുത്തുന്നു.

ലിസ്റ്റില്‍ പേര് പോലും ഇല്ലാതിരുന്ന ദുല്‍ഖര്‍ എങ്ങിനെ മുന്നിലെത്തി..., സംശ്യോ സംശ്യം...

പ്രണയവും ഭാവങ്ങളുമൊക്കെ ഉണ്ടെങ്കിലും മൊയ്തീന്റെ വിഗ്ഗാണത്രെ പൃഥ്വിരാജിനെ തഴയാന്‍ കാരണം. അത് പൃഥ്വിയുടെ അഭിനയത്തിന്റെ മാറ്റ് കുറച്ച ഏച്ചുകെട്ടലായി ജൂറി വിലയിരുത്തുന്നു. മുന്‍കാല ചിത്രങ്ങളിലെ സമാനമായ പ്രകടനം മാനദണ്ഡമല്ലെങ്കിലും പത്തേമാരിയില്‍ അത്തരം ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായതാണ് മമ്മൂട്ടിയ്ക്ക് ദോഷമായത്.

state-award

മികച്ച ചിത്രമായി ചാര്‍ലിയും മൊയ്തീനും അവസാന റൗണ്ട് വരെ ഉണ്ടായിരുന്നു. വന്‍ ബാനറും താരങ്ങളും പിന്തുണയുമുള്ള ഈ ചിത്രങ്ങളോട് മത്സരിച്ചത് ചെറിയ ബജറ്റിലൊരുങ്ങിയ ഒഴിവു ദിവസത്തെ കളി, അമീബ, മണ്‍റോ തുരത്ത് എന്നീ ചിത്രങ്ങളാണ്. കോടികള്‍ എറിഞ്ഞ് കോടികള്‍ കൊയ്ത ചിത്രത്തിന് എങ്ങിനെ പുരസ്‌കാരം നല്‍കും എന്ന ചോദ്യം ജൂറിയെ കുഴക്കിയിരുന്നു.

സാങ്കേതികമായി പോരായ്മകള്‍ ഉണ്ടെങ്കിലും പ്രമേയത്തിലെയും അവതരണത്തിലെയും പുതുമ നാളത്തെ മലയാള സിനിമയ്ക്കുള്ള കരുതലാണെന്ന വിലയിരുത്തലിലാണ് സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളിയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്. ഏഴ് കഥാപാത്രങ്ങളെ 70 ഷോട്ടുകളിലൊതുക്കിയ അവിസ്മരണീയ സിനിമയാണ് ഒഴുവു ദിവസത്തെ കളി എന്ന് ജൂറി വിശേഷിപ്പിയ്ക്കുന്നു.

state-award-

ഭാവിയിലേക്കുള്ള കരുതി വെപ്പ് തന്നെയാണ് നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരം ലവ് 24x7 എന്ന ചിത്രം ഒരുക്കിയതിലൂടെ ശ്രീബാല കെ മേനോന് നല്‍കാന്‍ കാരണവും
വാല്‍കഷ്ണം: അപ്പോള്‍ തന്റെ എട്ട് വര്‍ഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ച് എന്ന് നിന്റെ മൊയ്തീന്‍ പോലൊരു മികച്ച ചിത്രം ഒരുക്കിയ ആര്‍ എസ് വിമല്‍ ആരായി??

English summary
What Jury considered Kerala State Award 2016

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam