»   » ലിസിയുമായി വേര്‍പിരിഞ്ഞപ്പോള്‍ കമല്‍ പ്രിയനെ ആശ്വസിപ്പിച്ചു, ഇപ്പോള്‍ കമലിന്റെ അവസ്ഥയോ?

ലിസിയുമായി വേര്‍പിരിഞ്ഞപ്പോള്‍ കമല്‍ പ്രിയനെ ആശ്വസിപ്പിച്ചു, ഇപ്പോള്‍ കമലിന്റെ അവസ്ഥയോ?

By: Rohini
Subscribe to Filmibeat Malayalam

വേര്‍പിരിയലിന്റെ ഉത്സവമാണ് ഇപ്പോള്‍ സിനിമാ ലോകത്ത്. വിവാഹ ബന്ധങ്ങളും പ്രണയ ബന്ധങ്ങളുമെല്ലാം തകര്‍ന്നടിയുന്നു. മലയാളത്തെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു 24 വര്‍ഷം ഒന്നിച്ച് താമസിച്ച ലിസിയുടെയും പ്രിയദര്‍ശന്റെയും.

ലിസിയുമായുള്ള വേര്‍പിരിയലിന് ശേഷം പ്രിയന്‍ ആകെ തളര്‍ന്നു. ചെയ്യുന്ന സിനിമകളില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പ്രിയന്റെ കാലം കഴിഞ്ഞു എന്ന് ലിസി അടക്കമുള്ളവര്‍ പറഞ്ഞപ്പോള്‍ ഒപ്പം എന്ന ചിത്രമെടുത്ത് പ്രിയന്‍ മടങ്ങിയെത്തി.

വിജയം അനിവാര്യമായ ഘട്ടം

വ്യക്തിപരമായും ഔദ്യോഗികപരമായും ഏറെ തളര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലാണ് പ്രിയ ഒപ്പം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി വേദനിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു വിജയം അനിവാര്യമായിരുന്ന ഘട്ടമായിരുന്നു അത് എന്ന് പ്രിയന്‍ പറയുന്നു. ഒടുവില്‍ അതിന് സാധിച്ചു.

കമല്‍ ഹസന്‍ പറഞ്ഞത്

ഒപ്പം എന്ന ചിത്രം കണ്ട ശേഷം കമല്‍ ഹസന്‍ പ്രിയദര്‍ശനെ വിളിച്ചിരുന്നുവത്രെ. 'പ്രിയന്‍ ഈ സിനിമ നിങ്ങളുടെ വലിയൊരു നേട്ടമാണ്. കുടുംബ ജീവിതം തകര്‍ന്നതോടെ പല കലാകാരന്മാരും തകര്‍ന്നത് നമ്മള്‍ കണ്ടിട്ടില്ലേ. അവിടെയാണ് നിങ്ങള്‍ വിജയിച്ചിരിയ്ക്കുന്നത്. അതിനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ട് എന്ന് തെളിയിച്ചിരിയ്ക്കുകയാണ്' എന്ന് കമല്‍ പറഞ്ഞപ്പോള്‍ വല്ലാത്ത ആശ്വാസമായി എന്ന് പ്രിയന്‍ പറയുന്നു.

എന്നാല്‍ ഇന്ന് കമല്‍

എന്നാല്‍ ഇന്ന് കമല്‍ ഹസന്‍ പ്രിയദര്‍ശന്റെ അവസ്ഥയിലാണ്. പതിമൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്ന ഗൗതമി കമലിനെ വിട്ടു പോയി. വേര്‍പിരിയലുമായി ബന്ധപ്പെട്ട് ഇതുവരെ കമല്‍ ഹസന്‍ പ്രതികരണങ്ങളൊന്നും നടത്തിയില്ല. വേദനകളെ സ്വകാര്യമായി കൊണ്ടു നടക്കാനാണത്രെ നടന് ഇഷ്ടം.

ശാരീരികമായും മാനസികമായും

ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ് ഇന്ന് കമല്‍ ഹസന്‍. സബാഷ് നായിഡു എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ അപകടം പറ്റി കാല് ഒടിഞ്ഞു കിടപ്പിലാണ്. ഇതിന് പിന്നാലെയാണ് ഗൗതമിയുമായുള്ള വേര്‍പിരിയല്‍.

English summary
What Kamal Hassan said to Priyadarshan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam