»   » സിനിമ കാരണം എനിക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടു എന്ന് കാവ്യ മാധവന്‍

സിനിമ കാരണം എനിക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടു എന്ന് കാവ്യ മാധവന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പഠനത്തിനും വിവാഹത്തിനും ഇടയിലുള്ള ചെറിയൊരു കാലം മാത്രമാണ് നായികമാര്‍ക്ക് സിനിമയില്‍ നിലനില്‍പുള്ളത്. വിവാഹ ശേഷം അഭിനയിക്കുന്ന നടിമാര്‍ വളരെ കുറവ്. വിവാഹ കഴിഞ്ഞ നായികമാര്‍ക്ക് നായിക റോള്‍ തന്നെ കിട്ടുന്നത് വളരെ പ്രയാസം.

വെല്ലുവിളികള്‍ മാത്രമുള്ള സിനിമാ ലോകത്ത് ഒരു നടി കാല്‍ നൂറ്റാണ്ട് നിലനില്‍ക്കുക എന്നാല്‍ അത് വലിയ കാര്യം തന്നെയാണ്. അതെ, ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ 25 വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

നടി ആയില്ലെങ്കില്‍, കല്യാണം കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിയാമായിരുന്നു;കാവ്യ

കാവ്യ മലയാളത്തിന്റെ മാത്രം നടിയാണെന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും. രണ്ട് തമിഴ് ചിത്രങ്ങളൊഴികെ, ഈ 25 വര്‍ഷം കാവ്യ ചെയ്ത സിനിമകളെല്ലാം മലയാളത്തിലാണ്. എന്നാല്‍ സിനിമ കാരണം ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് പലതും തനിക്ക് നഷ്ടപ്പെട്ടു എന്ന് കാവ്യ പറയുന്നു

സാധാരണ ജീവിതം നഷ്ടപ്പെട്ടു

അഞ്ച് വയസ്സുള്ളപ്പോള്‍ സിനിമയില്‍ വന്നതാണ് ഞാന്‍. അപ്പോള്‍ മുതല്‍ എല്ലാവരെയും പോലെയുള്ള സാധാരണ ജീവിതം നഷ്ടപ്പെട്ടു.

പഠനം തുടരാന്‍ സാധിച്ചില്ല

സിനിമയില്‍ വന്നതുകൊണ്ട് പഠനം തുടരാന്‍ സാധിച്ചില്ല. ഒമ്പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി. പിന്നെ കറസ്‌പോണ്ടന്‍സായിട്ടാണ് പഠിച്ചത്. കോളേജ് ജീവിതമൊന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ നല്ല ദാമ്പത്യം

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ നല്ലൊരു കുടുംബിനിയായി, രണ്ട് മൂന്ന് കുട്ടികളുടെ അമ്മയായി നീലേശ്വരത്ത് എവിടെയെങ്കിലും ജീവിക്കുന്നുണ്ടായിരിക്കുമെന്നും കാവ്യ പറയുന്നു

എനിക്ക് തന്നതെല്ലാം സിനിമയാണ്

എന്നാല്‍ ഇപ്പോള്‍ താന്‍ അനുഭവിക്കുന്നതെല്ലാം സിനിമ തന്നതാണെന്നും കാവ്യ പറയുന്നു. ഞാന്‍ അനുഭങ്ങള്‍ പഠിച്ചത് സിനിമയില്‍ നിന്നാണ്. എനിക്കുള്ള ബന്ധങ്ങളെല്ലാം സിനിമയില്‍ നിന്നാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളെ നേരിടാന്‍ പലപ്പോഴും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്- കാവ്യ പറയുന്നു.

English summary
What Kavya Madhavan lost in life because of film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam