»   » അങ്ങേരത് ഗംഭീരമായി ചെയ്തു, മണിച്ചിത്രത്താഴ് കണ്ടുകഴിഞ്ഞ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

അങ്ങേരത് ഗംഭീരമായി ചെയ്തു, മണിച്ചിത്രത്താഴ് കണ്ടുകഴിഞ്ഞ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

പുറത്ത് നിന്ന് നോക്കുമ്പോള്‍ സിനിമയില്‍ കടുത്ത മത്സരം നടന്നുകൊണ്ടിരിയ്ക്കുന്നതായി തോന്നും. താരങ്ങള്‍ തമ്മില്‍ പദവികള്‍ക്ക് വേണ്ടിയും പണത്തിന് വേണ്ടിയും കളിയ്ക്കുന്ന മത്സരം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരെല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നതാണ് വാസ്തവം.

അഭിനയിക്കാത്ത ഭാഗം ഉള്‍പ്പെടുത്തി; മണിച്ചിത്രത്താഴിലെ കുളിമുറി രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു


മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേര് പറഞ്ഞ് തല്ലുകൂടുന്ന ഫാന്‍സ് അസോസിയേഷന്‍ വെട്ടുകിളികള്‍ക്ക് പോലുമറിയാം ഇരുവരുടെയും സൗഹൃദം. ഒരു സിനിമ നന്നായാല്‍ വിളിച്ച് പ്രശംസിയ്ക്കും. അതുപോലൊരു പഴയ കഥയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തുകയുണ്ടായി.


മണിച്ചിത്രത്താഴ് എന്ന ചിത്രം

മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്ന്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത കഥാപാത്രമാണ് ചിത്രത്തിലെ ഡോ. സണ്ണി. മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.


മമ്മൂട്ടിയ്ക്ക് വേണ്ടി ഒരുക്കിയ ചിത്രം

സത്യത്തില്‍ ഡോ. സണ്ണി എന്ന കഥാപാത്രമായി മണിച്ചിത്രത്താഴിലേക്ക് ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ അല്ല, മമ്മൂട്ടിയെ ആയിരുന്നു എന്ന് മുന്‍പൊരിക്കല്‍ ഫാസില്‍ തന്നെ വെളിപ്പെടുത്തിയതാണ്. എന്നാല്‍ സണ്ണിയിലെ കോമാളിത്തരങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ എത്രമാത്രം സ്വീകരിക്കുമെന്നുള്ള പേടിയായിരുന്നു ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള കാരണം.


സംഭാഷണത്തിലെ സംശയം

എന്നാല്‍ മോഹന്‍ലാലിനെ സണ്ണിയായി തീരുമാനിച്ച ശേഷവും ഫാസിലിന്റെ സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല. മമ്മൂട്ടിയെ പോലെ ഏറ്റവും മനോഹരമായി സംഭാഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലാലിന് സാധിയ്ക്കില്ല. മലയാളത്തിലെ ഏറ്റവും നല്ല വോയിസ് മോഡുലേഷന്‍ ഉള്ള അഭിനേതാവാണ് മമ്മൂട്ടി. കഥ പറയുമ്പോള്‍ ഇക്കാര്യം ലാലിനോട് പറയുകയും ചെയ്തു. ഷൂട്ടിങ് സമയത്ത് ഡയലോഗില്‍ ഗ്യാപ് വരുന്നുണ്ടോ എന്ന് തോന്നിയിരുന്നെങ്കിലും എഡിറ്റിങില്‍ ഒരു സീന്‍ പോലും മോശമായി തോന്നിയില്ല.


മമ്മൂട്ടി അഭിനന്ദിച്ചു

മണിച്ചിത്രത്താഴ് എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷം മമ്മൂട്ടി ഫാസിലിനെ വിളിച്ചുവത്രെ. 'അങ്ങേര് അത് ഗംഭീരമായി ചെയ്തിട്ടുണ്ട്' എന്നാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് മമ്മൂട്ടി ഫാസിലിനോട് പറഞ്ഞത്.


English summary
What Mammootty said after watch the film Manichithrathazhu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam