»   » മോഹന്‍ലാല്‍ - മീന കൂട്ടുകെട്ടിനെ കുറിച്ച് മീനയുടെ ഭര്‍ത്താവ് പറഞ്ഞത്

മോഹന്‍ലാല്‍ - മീന കൂട്ടുകെട്ടിനെ കുറിച്ച് മീനയുടെ ഭര്‍ത്താവ് പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

അന്നും ഇന്നും മോഹന്‍ലാലിന്റെ ഹിറ്റ് ജോഡിയാണ് മീന. മോഹന്‍ലാലിനൊപ്പം ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയില്‍ എത്തിയ മീന, പിന്നീട് ലാലിനൊപ്പം വര്‍ണ്ണപ്പകിട്ട്, ഉദയനാണ് താരം, ദൃശ്യം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

1984 മുതല്‍ തുടങ്ങിയതാണ്... മോഹന്‍ലാലും മീനയും തമ്മിലുള്ള ഒരു വിജയ രഹസ്യം

ഇപ്പോള്‍ ജിബു ജേക്കബിന്റെ ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള അഭിനയ രഹസ്യത്തെ കുറിച്ചും മറ്റും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മീന സംസാരിക്കുകയുണ്ടായി.

ലാലിനൊപ്പമുള്ള വിജയ രഹസ്യം എന്താണ്

ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനെത്തുമ്പോള്‍ ആളുകള്‍ ആദ്യം ചോദിക്കുന്നത് എന്താണ് വിജയരഹസ്യം എന്നാണ്. അതിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല- മീന പറയുന്നു

ഞങ്ങളൊന്നിച്ചഭിനയിച്ച ചിത്രങ്ങള്‍

വര്‍ണ്ണപ്പകിട്ട്, മിസ്റ്റര്‍ ബ്രഹ്മചാരി, ഉദയനാണ് താരം, ദൃശ്യം, ദാ ഇപ്പോള്‍ ഈ ചിത്രവും, ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിളാണ്

ദൃശ്യം കണ്ട് മീനയുടെ ഭര്‍ത്താവ് പറഞ്ഞത്

എന്റെ ഭര്‍ത്താവിന് മലയാളം മനസ്സിലാവില്ല. തെലുങ്ക് പച്ചവെള്ളം പോലെയറിയാം. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് കണ്ടുകഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞത് മലയാളത്തോളം നന്നായില്ലെന്നാണ്. തമിഴ് റീമേക്ക് കണ്ടപ്പോഴും അദ്ദേഹത്തിന് ഇതേ അഭിപ്രായമായിരുന്നു.

ജിബു ജേക്കബിന്റെ ചിത്രം

മോഹന്‍ലാലും മീനയും വീണ്ടുമൊന്നിയ്ക്കുന്ന ജിബു ജേക്കബിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോടും പരിസരത്തുമായി പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഭാര്യാ-ഭര്‍ത്താക്കന്മാരായിട്ടാണ് ചിത്രത്തില്‍ ലാലും മീനയും എത്തുന്നത്.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
What Meena's husband said after saw the film Drishyam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam