»   » തലവേദനയ്ക്ക് സിദ്ധിഖിന് മോഹന്‍ലാല്‍ പറഞ്ഞുകൊടുത്ത ഒറ്റമൂലി

തലവേദനയ്ക്ക് സിദ്ധിഖിന് മോഹന്‍ലാല്‍ പറഞ്ഞുകൊടുത്ത ഒറ്റമൂലി

Posted By: Rohini
Subscribe to Filmibeat Malayalam

ലാലിലസം, ആനക്കൊമ്പ്, സിനിമകളുടെ പരാജയം, ബ്ലോഗ് പോസ്റ്റ് അങ്ങനെ കുറച്ചു കാലം മുമ്പ് മോഹന്‍ലാലിനെ വിടാതെ പിന്തുടര്‍ന്ന കുറേയേറെ വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനെയും താന്‍ ചിരിച്ചുകൊണ്ട് കാണുന്നു എന്ന് പറഞ്ഞ് ലാല്‍ ഫേസ്ബുക്കിലെത്തിയതോടെ വിമര്‍ശകര്‍ അല്‍പമൊന്ന് പിന്‍വലിഞ്ഞു.

'ഭാര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ തളര്‍ന്നു, പിന്നീട് ജീവിതത്തിലെ മാറ്റങ്ങള്‍ക്ക് കാരണം ലാല്‍'

അതെ അത് തന്നെയാണ് മോഹന്‍ലാലിന്റെ രീതി എന്ന് നടന്‍ സിദ്ധിഖ് പറയുന്നു. നാന സിനിമാ മാഗസിനില്‍ മോഹന്‍ലാലിനെക്കുറിച്ച് കെ സുരേഷ് എഴുതിയ പരമ്പരയായ 'നടനവിസ്മയം' പുസ്തകരൂപത്തിലാക്കിയതിന്റെ പ്രകാശനകര്‍മ്മം നടക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.

siddique-mohanlal

തലവേദനയ്ക്ക് മോഹന്‍ലാലിന്റെ കൈയ്യില്‍ ഒരു ഒറ്റമൂലിയുണ്ടത്രെ. ഒരിക്കല്‍ തലവേദന കൊണ്ട് പുളയുന്ന സിദ്ദിഖിനെ കണ്ട് മോഹന്‍ലാല്‍ ചോദിച്ചു. 'എന്താ സിദ്ദിഖേ പ്രശ്‌നം?' 'വല്ലാത്ത തലവേദനയെടുക്കുന്നു.' സിദ്ദിഖിന്റെ മറുപടി കേട്ടപ്പോള്‍ മോഹന്‍ലാല്‍ നല്ലൊരു ട്രീറ്റ്‌മെന്റ് പറഞ്ഞുകൊടുത്തു. തലവേദന നമ്മള്‍ എന്‍ജോയ് ചെയ്യണം.

സിദ്ദിഖ് അതുകേട്ട് അങ്കലാപ്പിലായെങ്കിലും മോഹന്‍ലാല്‍ ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം പറയുന്നു. ഏതൊരു ഗുരുതരമായ പ്രശ്‌നത്തെയും ലാല്‍ അഭിമുഖീകരിക്കുന്നത് ലാളിത്യത്തോടെയായിരിക്കും. അല്ലെങ്കില്‍ പിന്നെ തലവേദന എന്‍ജോയ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം.

English summary
What Mohanlal give solution to Siddique for his headache

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam