twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലിന് സംഭവിക്കേണ്ടത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി, അല്ലാതൊന്നുമില്ല എന്ന് മോഹന്‍ലാല്‍

    By Rohini
    |

    സംവിധായകന്‍ കമലിനെ രാജ്യം കടത്തണമെന്ന ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് എത്തിയപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര താരം പോലും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ സഹനടനായ അലന്‍സിയല്‍ ലെ ലോപ്പസ് കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ വിഷയം ചര്‍ച്ചയാകുന്നു.

    ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം

    അപ്പോഴാണ് മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാലിന്റെ പരമാര്‍ശം ശ്രദ്ധയില്‍ പെടുന്നത്. കമലിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി. അല്ലാതൊന്നുമില്ല എന്നായിരുന്നു ലാലിന്റെ പ്രതികരണം.

    എംടിയെ വെറുതെ വിടൂ

    എംടിയെ വെറുതെ വിടൂ

    നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതി. പക്ഷെ അതിനെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹത്തെ വെറുതേ വിടൂ എന്നായിരുന്നു ലാലിന്റെ പ്രതികരണം. രണ്ടാമൂഴം പോലൊരു സിനിമ അദ്ദേഹത്തിനൊപ്പം ഞാന്‍ ചെയ്യാനിരിക്കുമ്പോള്‍ എങ്ങിനെയാണ് അദ്ദേഹത്തിനെതിരെ മോശമായ ഒരു കാര്യം പറയുക എന്നും ലാല്‍ ചോദിച്ചു. ആരെ കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന നല്ല ബോധ്യമുള്ളത് കൊണ്ട് ഒന്നും പറയാതിരിയ്ക്കുന്നതാണ് നല്ലത് എന്നായിരുന്നു ലാലിന്റെ പ്രതികരണം.

    കമല്‍ വിഷയത്തിലോ?

    കമല്‍ വിഷയത്തിലോ?

    തുടര്‍ന്ന് അവതാരകന്‍ കമല്‍ വിഷയത്തെ കുറിച്ച് ചോദിച്ചു. ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപയ്ക്കുന്നതിനെതിരെ സംസാരിച്ച കമലിന്റെ വീട്ടു മുറ്റത്ത് ചിലര്‍ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധിച്ചതിനെ കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, സത്യസന്ധമായി പറഞ്ഞാല്‍ അത് സംഭവിയ്ക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നാണ് നടന്‍ ആദ്യം പ്രതികരിച്ചത്.

    സംഭവിക്കേണ്ടത് സംഭവിച്ചു

    സംഭവിക്കേണ്ടത് സംഭവിച്ചു

    ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നുണ്ട്. അതുപോലെ സംഭവിച്ചതായിട്ടങ്ങു വിചാരിച്ചാല്‍ മതി. അല്ലാതെന്ത് പറയാന്‍.' എന്നായിരുന്നു പ്രമോദ് രാമന്റെ ചോദ്യത്തിന് ലാലിന്റെ പ്രതികരണം. പരിഹാസച്ചിരിയോടെ ലാല്‍ ഇങ്ങനെ പറയുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകരും ചലച്ചിത്രപ്രവര്‍ത്തകരുമടങ്ങുന്ന സദസ്സും ചിരി കൊണ്ടാണ് ഇത് വരവേറ്റത്.

    ദേശീയ ഗാനത്തെ കുറിച്ച് ലാലിന്റെ അഭിപ്രായം

    ദേശീയ ഗാനത്തെ കുറിച്ച് ലാലിന്റെ അഭിപ്രായം

    സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്. കാന്‍ ഫെസ്റ്റിവലിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്, ആ സിനിയോട് നമുക്കുള്ള ബഹുമാനം കൊണ്ടാണ്. അത്തരമൊരു സിനിമ കാണാന്‍ പോകുമ്പോള്‍ നമ്മള്‍ ഒരു തയ്യാറെടുപ്പ് നടത്തുകയാണ്. അപ്പോള്‍ ദേശീയ ഗാനം ആലപിയ്ക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മോഹന്‍ലാലിന്റെ ചോദ്യം.

    English summary
    What Mohanlal said about Kamal issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X