»   » ഞാനും മമ്മൂക്കയും ചേര്‍ന്നതാണ് ദുല്‍ഖര്‍; താരപുത്രനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

ഞാനും മമ്മൂക്കയും ചേര്‍ന്നതാണ് ദുല്‍ഖര്‍; താരപുത്രനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ വന്ന കാലം മുതല്‍ സുഹൃത്തുക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അന്നു മുതല്‍ ഇരുവരുടെയും ഫാന്‍സുകാര്‍ തമ്മില്‍ തല്ലുകൂടുന്നുണ്ടെങ്കിലും അതിനേക്കാള്‍ ശക്തിയോടെ ഇരുവരുടെയും സുഹൃത്ത്ബന്ധം വളര്‍ന്നു.

ഇന്ന് മോഹന്‍ലാലിനെ വച്ച് പടമെടുക്കണമെങ്കില്‍ കുറേ പഠിക്കാനുണ്ടെന്ന് യോദ്ധയുടെ സംവിധായകന്‍

മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, ആ ബന്ധം ഇരു കുടുംബങ്ങള്‍ തമ്മിലുമുണ്ട്. എന്നാല്‍ പൊതു വേദികളിലൊന്നും ഇരുവരും ആ ബന്ധത്തെ കുറിച്ച് അധികം സംസാരിച്ച് വഷളാക്കാറില്ല. പ്രത്യേകിച്ച് കുടുംബ കാര്യങ്ങള്‍..

ഏഷ്യനെറ്റിന്റെ വേദിയില്‍

എന്നാല്‍ പത്തൊന്‍പതാം ഏഷ്യനെറ്റ് ഫിലിം അവാര്‍ഡിന്റെ വേദിയില്‍ മോഹന്‍ലാല്‍ തന്റെ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടിയുടെ മകനെ കുറിച്ച് വാചാലനായി.

എന്താണ് പറഞ്ഞത്

ഞാനും മമ്മൂക്കയും ചേര്‍ന്നൊരു പ്രതിഭയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് താരപുത്രനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

ദുല്‍ഖറിന് സമ്മാനം

പത്തൊന്‍പതാം ഏഷ്യനെറ്റ് ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത് ദുല്‍ഖറിനാണ് മോഹന്‍ലാലാണ് സമ്മാനിച്ചത്. വേദിയില്‍ മോഹന്‍ലാലും ദുല്‍ഖറും കെട്ടിപ്പിടിച്ചപ്പോള്‍ സദസ്സില്‍ കൈയ്യടിയുടെ ആരവങ്ങളായിരുന്നു.

ദുല്‍ഖര്‍ പറഞ്ഞത്

എനിക്ക് അഭിനയ മോഹം ഉണ്ടായത് വാപ്പച്ചിയെ കണ്ടിട്ടല്ല എന്നും, എന്നെ സിനിമ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് ലാല്‍ അങ്കിളാണെന്നും ദുല്‍ഖര്‍ സല്‍മാനും വേദിയില്‍ പറഞ്ഞു.

English summary
What Mohanlal siad aboy Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam