»   » അവാര്‍ഡ് സിനിമയുമായി സമീപിക്കുന്ന നവാഗത സംവിധായകരോട് മോഹന്‍ലാലിന് പറയാനുള്ളത്

അവാര്‍ഡ് സിനിമയുമായി സമീപിക്കുന്ന നവാഗത സംവിധായകരോട് മോഹന്‍ലാലിന് പറയാനുള്ളത്

Posted By: Rohini
Subscribe to Filmibeat Malayalam

എറെക്കാലമായി മോഹന്‍ലാല്‍ അവാര്‍ഡ് പടങ്ങളിലൊന്നും അങ്ങനെ അഭിനയിക്കാറില്ല. 2017 ല്‍ പുറത്തിറങ്ങിയ പരദേശിയാണ് ഒടുവില്‍ അഭിനയിച്ച ആര്‍ട്ട് ഫിലിം. ചിത്രത്തിലെ അഭിനയത്തിന് ലാലിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

ഇതിനിടയില്‍ ചില ചിത്രങ്ങളിലെ അഭിനയത്തിന് അവാര്‍ഡ് സാധ്യതകള്‍ ഉണ്ടായിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. മോഹന്‍ലാല്‍ ഇപ്പോള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാത്തും സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങളൊന്നും നേടാത്തതും ആരാധകര്‍ക്ക് നിരാശയുള്ള ഒരു കാര്യമാണ്.

പുതുമുഖ സംവിധായകര്‍ വരുന്നു

അവാര്‍ഡിന് പരിഗണിക്കാവുന്ന ഇത്തരം ചിത്രങ്ങളുമായി ചില പുതുമുഖ സംവിധാകര്‍ മോഹന്‍ലാലിനെ സമീപിക്കാറുണ്ടത്രെ. എന്നാല്‍ ലാല്‍ അവരെ പിന്തിരിപ്പിച്ച് അയക്കാറാണ് പതിവ്.

ലാല്‍ പറയുന്നത്

ആര്‍ട്ട് സിനിമയാണെന്ന മട്ടില്‍ ചില നവാഗതര്‍ തിരക്കഥയുമായി എന്നെ സമീപിക്കാറുണ്ട്. അവരോട് ഞാന്‍ പറയുന്നത് നിങ്ങള്‍ ആദ്യം ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒന്നു രണ്ട് സിനിമകള്‍ ചെയ്യൂ. അങ്ങനെ സിനിമകള്‍ ചെയ്ത് പ്രൂവ് ചെയ്താല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമ ചെയ്യാമല്ലോ. ആരും കണ്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല.

സംസ്ഥാന പുരസ്‌കാരം

ഏഴ് തവണ മോഹന്‍ലാല്‍ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. ടിപി ബാലഗോപാലന്‍ എംഎ (1986) ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യം. പിന്നീട് പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യന്‍, വെള്ളാനകളുടെ നാട് (1988), അഭിമന്യു, കിലുക്കം, ഉള്ളടക്കം (1991), സ്പടികം, കാലാപാനി (1995), വാനപ്രസ്ഥം (1999), തന്മാത്ര (2005), പരദേശി (2007) എന്നീ ചിത്രങ്ങള്‍ക്കാണ് പിന്നീട് ലാല്‍ സംസ്ഥാന പുരസ്‌കാരം നേടിയത്

ദേശീയ പുരസ്‌കാരം

മൂന്ന് തവണ ദേശീയ പുരസ്‌കാരവും മോഹന്‍ലാല്‍ നേടിയിട്ടുണ്ട്. കിരീടം (1989) എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഭരതം (1991), വാനപ്രസ്ഥം (1999) എന്നീ ചിത്രങ്ങള്‍ക്കും ദേശീയ പുരസ്‌കാരം നേടി

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
What Mohanlal telling to new directors who approaching him for art film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam