»   » അവന് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ പോലും എനിക്ക് കഴിയില്ല; പ്രണവിനോട് ലാലിന് പറയാനുള്ളത്

അവന് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ പോലും എനിക്ക് കഴിയില്ല; പ്രണവിനോട് ലാലിന് പറയാനുള്ളത്

Posted By: Rohini
Subscribe to Filmibeat Malayalam

കാത്തിരിപ്പുകള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുകയാണ്. മലയാളത്തിന്റെ നടന വിസ്മയമായ മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തിന് ലോകം മുഴുവന് ഉറ്റുനോക്കുന്നു.

പ്രണവിനെ എന്ത് വിളിക്കും; രാജകുമാരന്‍ എന്നോ കുഞ്ഞേട്ടന്‍ എന്നോ അതോ പിഎം എന്നോ ?

സിനിമയില്‍ അരങ്ങേറുന്ന മകനോട് മോഹന്‍ലാലിന് എന്താണ് പറയാനുള്ളത്? ലാലില്‍ നിന്ന് എന്ത് ടിപ്‌സാണ് പ്രണവ് സ്വീകരിക്കുന്നത്? എന്നൊക്കെ അറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയുണ്ട്.

പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ

ഒരുപാട് നാളുകളുടെ ആലോചനയ്ക്ക് ശേഷമാണ് എന്റെ മകന്‍ അപ്പു (അവനെ ഞാന്‍ അങ്ങനെയാണ് വിളിക്കാറ്) സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. മൂന്നരപ്പതിറ്റാണ്ടായി സിനിമയില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ എന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇതൊരു ട്രിപ്പീസ് കളിയാണ്

സിനിമാഭിനയം എന്നത് താഴെ നെറ്റില്ലാതെ കളിക്കുന്ന ഒരു ട്രിപ്പീസ് കളിയാണ്. ഏത് നിമിഷം വേണമെങ്കിലും താഴെ വീഴാം. അവിടെ നിന്ന് അവനെ പൊക്കിയെടുത്ത് കൊണ്ടു വരേണ്ടത് കാണികളാണ്. അതിന് കാണികള്‍ക്ക് അവനെ ഇഷ്ടമാകണം. അതിന് ഗുരുത്വം വേണം. അതെല്ലാം എന്റെ മകന് ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

പ്രണവിനോട് പറയാനുള്ളത്

നടന്‍ എന്ന നിലയില്‍ അവന് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞെന്ന് വരില്ല. ശ്രീ ബുദ്ധന്‍ പറഞ്ഞത് പോലെയേ ഞാനും അവനോട് പറയുന്നുള്ളൂ, നീ തന്നെ നിന്റെ വെളിച്ചമാകുക.

പ്രധാനപ്പെട്ട മൂന്ന് കാര്യം

ഒരുപാട് പേരുടെ ഒത്തുചേരലാണ് സിനിമ. ഒരുപാട് പേരുടെ സഹായം നമുക്ക് ആവശ്യമായി വരും. പിന്നെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍- കോമണ്‍സെന്‍സ്, ബുദ്ധി, കഠിനാധ്വാനം എന്നിവ ഉണ്ടായിരിക്കണം.

വിശ്വാസം രക്ഷിക്കട്ടെ

ഇത്രയും കാലത്തെ കാത്തിരിപ്പിന് ശേഷം എന്റെ മകന്‍ അഭിനയിക്കാം എന്ന് തീരുമാനിച്ചത് അവന് അതില്‍ സ്വയം വിശ്വാസം വന്നത് കൊണ്ടാവാം. ആ വിശ്വാസം അവന് ബലമാകട്ടെ. അതവനെ രക്ഷിക്കട്ടെ - മോഹന്‍ലാല്‍ പറഞ്ഞു.

English summary
What Mohanlal want to say to Pranav for his debut as an hero

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam